Home mollywood ചിരി നിറച്ച് സുനാമി; ട്രെയിലർ എത്തി

ചിരി നിറച്ച് സുനാമി; ട്രെയിലർ എത്തി

Tsunami Malayalam movie trailer is  full of laughter

Facebook
Twitter
Pinterest
WhatsApp

 

ലാലും ലാൽ ജൂനിയറും ഒന്നിച്ച സുനാമിയുടെ ട്രെയിലർ പുറത്ത്. കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്നസെന്റിന്റെ രസകരമായ നമ്പറുകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഇതിനൊപ്പം മുകേഷ് പഴയ ഫോമിൽ എത്തുന്നതും രസം പകരുന്നുണ്ട്. ചിരിച്ച് രസിക്കാനുള്ള ഒരു സിനിമയായിരിക്കും  എന്ന അടിക്കുറിപ്പിലാണ് ലാൽ ട്രെയിലർ പുറത്തുവിട്ടത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ട്രെയിലർ.

ഇന്നസെന്റിനും മുകേഷിനുമൊപ്പം ബാലു വര്‍ഗീസ്, അജു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സം​ഗീതം. ചിത്രം മാര്‍ച്ച് 11ന് തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Tsunami Malayalam movie trailer is  full of laughter

  • Tags
  • Innocent
  • Lal and Jr
  • new malayalam movie
  • Official trailer
  • Tsunami
  • Tsunami Movie
Facebook
Twitter
Pinterest
WhatsApp
Previous articleഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്
Next articleക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന

Most Popular

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ ‘എതിരാളി’ക്ക് സമ്മാനവുമായി മമ്മൂട്ടിയും

നടനും തിരക്കഥാകൃത്തും ​ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മുരളി ​ഗോപി. മോഹൻലാൽ ചിത്രം ദൃശ്യം 2 ലെ മിന്നും പ്രകടനത്തിലൂടെയാണ് ഈ വർഷത്തിന് താരം തുടക്കമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായവും...

താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു

    താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് താജ്മഹല്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശം സ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. താജ്മഹല്‍ പരിസരത്ത്...

കുഞ്ഞതിഥി വരുന്നുണ്ട്, നിറവയറുമായി ശ്രേയ ഘോഷാല്‍

Music
ഇന്ത്യന്‍ സംഗീത രംഗത്തെ പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ പാടുന്ന ഗായിക ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. ഇപ്പോള്‍ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി...

കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

Technology
കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും തെറ്റായ വിവരങ്ങൾ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഇനി...