Home mollywood ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

Fahad Fazil was injured during the shooting

Facebook
Twitter
Pinterest
WhatsApp

 

ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു.

നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയാണ്  അപകടം നടന്നത്.

ഏലൂരിനടുത്തുള്ള  ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ്  നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന.  താരത്തിന്‍റെ മൂക്കിന്  പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.  ഉടൻ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമാണ്  ‘മലയൻകുഞ്ഞ്.

 

മഹേഷ് നാരായണന്‍ രചനയും  ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ  സംവിധായകന്‍ ഫാസില്‍ ആണ്. ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ ‘കൈയെത്തും ദൂരത്തി’ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

Content Highlight: Fahad Fazil was injured during the shooting

  • Tags
  • Fahad Fazil
  • film actress
  • malayalam film actress
  • Sajimon Prabhakaran
Facebook
Twitter
Pinterest
WhatsApp
Previous articleപൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

Most Popular

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

  ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്....

പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

Troll Corner
പൂർണന​ഗ്നനായി കിടക്കുന്ന ഭർത്താവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ 'വിശ്രമവേള' താരം ആരാധകരുമായി പങ്കുവെച്ചത്. ന​ഗ്നത മറക്കാനായി ഒരു തൊപ്പി...
Read more

വിചിത്രമായ രീതിയില്‍ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾ

മിക്കപ്പോഴും വാരാന്ത്യങ്ങളിൽ ആളുകൾ അവരുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പുറത്തുപോയി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിനായി അവർ ഒരു റെസ്റ്റോറന്റിലേക്ക് പോകുന്നു. നിങ്ങൾ എപ്പോഴെങ്കിലും വിചിത്രമായി ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ?. വിചിത്രമായ...
Read more

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; സ്റ്റാറ്റസ് ഇടുമ്പോഴും വിഡിയോ അയക്കുമ്പോഴും എഡിറ്റ് ഓപ്ഷന്‍

Technology
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ...
Read more