Home mollywood ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ 'എതിരാളി'ക്ക് സമ്മാനവുമായി മമ്മൂട്ടിയും

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ ‘എതിരാളി’ക്ക് സമ്മാനവുമായി മമ്മൂട്ടിയും

Mammootty, Prithviraj, Unnimukundan and other film stars wishes on Murali Gopi's birthday

Facebook
Twitter
Pinterest
WhatsApp

ടനും തിരക്കഥാകൃത്തും ​ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മുരളി ​ഗോപി. മോഹൻലാൽ ചിത്രം ദൃശ്യം 2 ലെ മിന്നും പ്രകടനത്തിലൂടെയാണ് ഈ വർഷത്തിന് താരം തുടക്കമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായവും നേടിയിരുന്നു. ഇപ്പോൾ മുരളി ​ഗോപിയുടെ പിറന്നാൾ ആ​ഘോഷമാക്കുകയാണ് സിനിമാ ലോകം. മുരളി ​ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ ബിഗ് ബ്രദര്‍, സിനിമകള്‍, സ്വപ്‌നങ്ങള്‍, സിനിമയെക്കുറിച്ചുള്ള അവസാനിക്കാത്ത രാത്രി സംസാരങ്ങള്‍. ഈ വര്‍ഷം നിങ്ങള്‍ക്ക് ഏറ്റവും മികച്ചതാവട്ടെ’- പൃഥ്വിരാജ് കുറിച്ചു. മുരളി ഗോപിക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവന് നന്ദി പറഞ്ഞുകൊണ്ട് മുരളി ഗോപിയും എത്തി. ഇരുവരും ഒന്നിക്കുന്ന എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. സൂപ്പര്‍ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്.

 

നടന്‍ ഉണ്ണി മുകുന്ദനും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. ഖുറേഷി അബ്രഹാം/ സ്റ്റീഫന്‍ നെടുമ്പള്ളി, വട്ടു ജയന്‍ പോലുള്ള ശക്തമായ പുരുഷത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനാണ് ഉണ്ണി ആശംസ അറിയിക്കുന്നത്. ജന്മദിനത്തെ തുടര്‍ന്ന് വണ്ണിലെ മുരളി ഗോപിയുടെ കാരക്റ്റര്‍ പോസ്റ്ററും പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.

Content Highlight: Mammootty, Prithviraj, Unnimukundan and other film stars wishes on Murali Gopi’s birthday

 

  • Tags
  • BIRTHDAY
  • film star
  • Mammootty
  • murali gopi
  • Prithviraj
Facebook
Twitter
Pinterest
WhatsApp

Most Popular

പിണറായി സർക്കാരിന്റെ വനിതാ നവോദ്ധാനം വഞ്ചനയായിരുന്നുവെന്ന് adv സംഗീത വിശ്വാനാഥ്.

SNDP വനിതാ നേതാവും BDJS സംസ്ഥാന വൈസ് പ്രസിഡന്റുമായ adv സംഗീത വിശ്വാനാഥ് ആണ് പിണറായി സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. NDA യുടെ കഴിഞ്ഞ നിയമസഭതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയിരുന്ന adv സംഗീത വിശ്വാനാഥ് വനിതാ...
Read more

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...