ലാലും ലാൽ ജൂനിയറും ഒന്നിച്ച സുനാമിയുടെ ട്രെയിലർ പുറത്ത്. കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്നസെന്റിന്റെ രസകരമായ നമ്പറുകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഇതിനൊപ്പം മുകേഷ് പഴയ ഫോമിൽ എത്തുന്നതും രസം പകരുന്നുണ്ട്. ചിരിച്ച് രസിക്കാനുള്ള ഒരു സിനിമയായിരിക്കും എന്ന അടിക്കുറിപ്പിലാണ് ലാൽ ട്രെയിലർ പുറത്തുവിട്ടത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ട്രെയിലർ.
ഇന്നസെന്റിനും മുകേഷിനുമൊപ്പം ബാലു വര്‍ഗീസ്, അജു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സംഗീതം. ചിത്രം മാര്‍ച്ച് 11ന് തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Content Highlight: Tsunami Malayalam movie trailer is full of laughter