Home news ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

The success of married life between Shalini and Ajith

Facebook
Twitter
Pinterest
WhatsApp

മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ശാലിനി തമിഴ് നടന്‍ അജിത്തുമായിട്ടാണ് പ്രണയത്തിലായത്.

 

അജിത്തുമായിട്ടുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു ശാലിനി. എന്നാല്‍ മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ നടി വീണ്ടും അഭിനയിക്കാന്‍ എത്തുന്നു എന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രയും കാലം അഭിനയിക്കാതിരുന്നതിന്റെയും അജിത്തുമായിട്ടുള്ള ദാമ്പത്യം വിജയകരമായി പോവുന്നതിന്റെയും കാരണം തുറന്ന് പറയുകയാണ് ശാലിനിയിപ്പോള്‍ അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്.

 

വീണ്ടും സിനിമയില്‍ സജീവമാവാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവ്, സ്‌കൂളില്‍ പോകുന്ന രണ്ട് കുട്ടികള്‍, ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നിന്ന് അകന്ന് നിന്ന് കൊണ്ട് ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ചതിന് ശേഷവും സിനിമയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോട് എനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. വീണ്ടും സിനിമയിലേക്ക് വന്നാല്‍ അത് സന്തോഷകരമായിട്ടും സംതൃപ്തിയോടും പോകുന്ന കുടുംബജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്. നിങ്ങളുടെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന് കുറേ പേര്‍ എന്നോട് ചോദിക്കാറുണ്ട്. മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭര്‍ത്താക്കന്മാരാണുള്ളത്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്‌നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

Content Highlight: The success of married life between Shalini and Ajith

  • Tags
  • Ajith
  • couple
  • family life
  • secret
  • Shalini
  • tamil movie actor
Facebook
Twitter
Pinterest
WhatsApp

Most Popular

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ  വിവാഹപാർട്ടിക്കിടെ  മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയും മോളുമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്. ആ അമ്മയും മോളും മറ്റാരുമല്ല, ബോളിവുഡ് നടി ഐശ്വര്യ റായിയും...

റോഷൻ ആൻഡ്രൂസ് ചിത്രത്തിനായി വേറിട്ട ഗെറ്റപ്പിൽ ദുൽഖർ

കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന 'കുറുപ്പ്' എന്ന സിനിമയാണ് ദുൽഖറിന്‍റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ അതിനുശേഷം മലയാളത്തിൽ ദുൽഖര്‍ സൽമാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മീശ...

2020 ല്‍ ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയ താരം

‍   ഈയൊരു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ചിലര്‍ക്ക് വലിയ നഷ്ടങ്ങളും മറ്റ് ചിലര്‍ക്ക് വലിയ സൗഭാഗ്യങ്ങളുമാണ് കിട്ടിയിരിക്കുന്നത്. 2020 ല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ കെയ്‌ലി ജെന്നര്‍ ഒന്നാം സ്ഥാനത്ത്...

പ്രിയങ്ക ചോപ്ര ഗർഭിണി? 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ...