Home news എസ്.എസ്.സി കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി: പരീക്ഷാ ഷെഡ്യൂൾ എപ്പോൾ പുറത്തു വിടും?

എസ്.എസ്.സി കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി: പരീക്ഷാ ഷെഡ്യൂൾ എപ്പോൾ പുറത്തു വിടും?

SSC Constable General Duty: Exam Schedule 2021

Facebook
Twitter
Pinterest
WhatsApp

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) നടത്തുന്ന കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷയുടെ ഷെഡ്യൂൾ മാർച്ച് 25ന് പുറത്തു വിടും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്രട്ടേറിയൽ സെക്യൂരിറ്റി ഫോഴ്സ്, ആസാം റൈഫിൾസിൽ റൈഫിൾമെൻ എന്നീ സേനകളിലേക്കുള്ള നിയമനത്തിനായാണ് പരീക്ഷ നടത്തുന്നത്.

പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാനാകും. മെയ് 10ന് രജിസ്ട്രേഷൻ അവസാനിക്കും. എസ്.എസ്.സിയുടെ പരീക്ഷാ കലണ്ടർ പ്രകാരം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 25 വരെയായിരിക്കും.

കംപ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടത്തുക. 100 മാർക്കിന്റെ പരീക്ഷയായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ നോളജ്, ജനറൽ അവെയർനസ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഭാഷ അല്ലെങ്കിൽ ഹിന്ദി എന്നിവ ചേർന്നതാണ് പരീക്ഷയുടെ സിലബസ്. വിശദമായ വിവരങ്ങൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിക്കുക. പരീക്ഷ എഴുതാൻ താൽപ്പര്യപ്പെടുന്നവർ തയ്യാറെടുപ്പുകൾ ആരംഭിക്കുക.

Content Highlight: SSC Constable General Duty: Exam Schedule 2021

  • Tags
  • Exam Schedule 2021
  • SSC Constable General Duty
Facebook
Twitter
Pinterest
WhatsApp

Most Popular

പ്രിയങ്ക ചോപ്ര ഗർഭിണി? 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ...

മീന പഠിപ്പ് നിർത്തിയത് ഇതിനോ?

  ദൃശ്യം 2വിലൂടെ മലയാളത്തില്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് മീന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത...

ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന്...

‘ഫാമിലിമാൻ’ ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ 'ദി ഫാമിലി മാൻ'ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ്...