Home Bollywood 'ഫാമിലിമാൻ' ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

‘ഫാമിലിമാൻ’ ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

Familyman' director  Raj, DK's next web series

Facebook
Twitter
Pinterest
WhatsApp

ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ ‘ദി ഫാമിലി മാൻ’ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഹിദിന്‍റെ ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയാണിത്.

രാജ് നിഡിമോരുവും കൃഷ്ണ ഡി കെ യും ഷാഹിദ് കപൂറിനെ നായകനാക്കി ഒരുക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്‍റെ നിര്‍മ്മാണം ആരംഭിച്ചതായി ആമസോണ്‍ പ്രൈം വീഡിയോ അനൗൺസ് ചെയ്തിട്ടുമുണ്ട്. ഫാമിലിമാന്‍റെ മികച്ച വിജയത്തെ തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോയുമായി വീണ്ടും ഇരുവരും ഒന്നിക്കുന്ന സീരീസാണിത്. സീത ആര്‍ മേനോന്‍, സുമന്‍ കുമാര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് സീരീസ് രചിച്ചിരിക്കുന്നത്.

ഷാഹിദ് കപൂര്‍ ഏറെ പ്രതിഭാധനനായ നടനാണെന്നും രാജ്, ഡികെ എന്നിവരുമായി വീണ്ടും സഹകരിക്കാനാകുന്നതിൽ ഏറെ സന്തുഷ്ടരാണെന്നും ആമസോണ്‍ പ്രൈം വീഡിയോ കണ്ടന്‍റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. കുറച്ചുകാലമായി രാജ്, ഡി.കെ എന്നിവരുമായി സഹകരിക്കാന്‍ താൻ ആഗ്രഹിക്കുന്നുവെന്ന് തന്‍റെ ഡിജിറ്റല്‍ അരങ്ങേറ്റത്തെക്കുറിച്ച് ഷാഹിദ് കപൂര്‍ പറഞ്ഞു.

ഞങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന പ്രൊജക്ടുകളുടെ ഭാഗമാകുകയാണ് ഏറെ ഇഷ്ടമെന്ന് രാജും ഡി.കെയും പറഞ്ഞു. ഷാഹിദില്‍ ഞങ്ങള്‍ ഒരു മികച്ച താരത്തെ കണ്ടെത്തിയെന്നും ഈ സീരീസിനായുള്ള ഞങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്നും അവര്‍ പറഞ്ഞു. സീരീസില്‍ അവതരിപ്പിച്ച സര്‍പ്രൈസ് കാസ്റ്റിനെക്കുറിച്ചുള്ള മറ്റ് അറിയിപ്പുകള്‍ ഉടൻ പുറത്തുവിടുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.

Content Highlight: ‘Familyman’ director  Raj, DK’s next web series

  • Tags
  • Amazon Prime
  • FAMILY MAN
  • raj DK
  • Shahid kapoor
  • web series
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷം തിരികെ കൊണ്ടുവരാം, ഈ ചെറിയ കാര്യങ്ങളിലൂടെ

ജീവിതമെന്നാൽ അത് എല്ലായ്പ്പോഴും നമുക്ക് സന്തോഷം മാത്രം നൽകുന്നതല്ല. ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകൾ നിത്യജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിൻ്റെ സന്തോഷത്തെ മുഴുവൻ കവർന്നെടുക്കുന്നതായി മാറുന്നു. ഒരുപക്ഷേ...

പാഞ്ചാലിമേട്ടിൽ സർക്കാർ കയ്യേറ്റത്തെ ചെറുത്തുതോൽപ്പിക്കാൻ ഒരുങ്ങി ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട പാഞ്ചാലിമേട്ടിൽ സർക്കാർ കയ്യേറ്റത്തെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നതാണ്. ഹൈന്ദവമായ ചിഹ്നങ്ങളും സ്ഥലനാമങ്ങളും ഉന്മൂലനം ചെയ്യുക എന്നത് വിവിധ ഹിന്ദു വിരുദ്ധരുടെ അജണ്ടയാണ്. അതിനെ മുൻനിർത്തി...
Read more

ശരീരഭാരം കുറയ്ക്കാൻ റോസ് ടീ ഈ പ്രത്യേക വിധത്തിൽ

മലയാളികൾ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയങ്ങളിലൊന്നാണ് ചായ. ഒരു ദിവസം തന്നെ മൂന്നും നാലും തവണ ചായ കുടിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ. ണ്.പല തരത്തിലുള്ള ചായകൾ പരീക്ഷിക്കുന്നവരാണെങ്കിൽ നിങ്ങൾ ROSE TEA കുടിച്ചിട്ടുണ്ടോ?...

10 ചോദ്യങ്ങള്‍ ദാമ്പത്യഭാവി പറയും

ദാമ്പത്യമെന്നത് വളരെ എളുപ്പം മുന്‍പോട്ടു കൊണ്ടു പോകാനാകുന്ന ഒന്നാണെന്ന ചിന്ത അത്ര ശരിയാണെന്നു പറയാനാകില്ല. രണ്ടു വ്യക്തികള്‍ തമ്മില്‍ ഒത്തു ചേര്‍ന്ന് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകുന്ന ഒന്നാണിത്. ഇതില്‍...