Home mollywood റോഷൻ ആൻഡ്രൂസ് ചിത്രത്തിനായി വേറിട്ട ഗെറ്റപ്പിൽ ദുൽഖർ

റോഷൻ ആൻഡ്രൂസ് ചിത്രത്തിനായി വേറിട്ട ഗെറ്റപ്പിൽ ദുൽഖർ

Dulquer in a new getup for the Roshan Andrews movie

Facebook
Twitter
Pinterest
WhatsApp

കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പ് എന്ന സിനിമയാണ് ദുൽഖറിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ അതിനുശേഷം മലയാളത്തിൽ ദുൽഖര് സൽമാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മീശ നീട്ടിവെച്ച് വേറിട്ട ലുക്കിലാണ് താരം.

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ ത്രില്ലര് ജോണറിലാണെന്നാണ് സൂചന. ഡിക്യു ആദ്യമായി മുഴുനീള പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാകും ഇത്. മുൻപ് പട്ടാളവേഷത്തിലും നേവി ഓഫീസറായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോളോ, മണിയറയിലെ അശോകൻ സിനിമകളിലായിരുന്നു അത്.

മനോജ് കെ. ജയൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുമുണ്ട്. ബോളിവുഡ് നടി ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ സാനിയ ഇയ്യപ്പൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. വേഫെയര് ഫിലിംസിന്റെ ബാനറില് ദുല്ഖര് സൽമാൻ തന്നെയാണ് സിനിമയുടെ നിര്മ്മാണം.

Content Highlight: Dulquer in a new getup for the Roshan Andrews movie

  • Tags
  • dulqar salman
  • MANOJ K JAYAN
  • new look
  • new malayalam movie
  • saniya iyyappan
Facebook
Twitter
Pinterest
WhatsApp

Most Popular

കാമാത്തിപുരയുടെ പ്രസിഡന്‍റ്; ‘ഗംഗുഭായ്’ ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ...

ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയാ വാര്യര്‍, വൈറല്‍ വീഡിയോ

ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ട് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും...

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

‍ തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി...

കോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Movie
‍     രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില...