Home mollywood സ്റ്റീഫൻ ദേവസിയുടെ പിറന്നാൾ ദിനത്തിൽ രക്തദാനം നടത്തി ആരാധകർ
Music

സ്റ്റീഫൻ ദേവസിയുടെ പിറന്നാൾ ദിനത്തിൽ രക്തദാനം നടത്തി ആരാധകർ

Stage Musician Stephen Devasy's Fans donated blood on his birthday

Facebook
Twitter
Pinterest
WhatsApp

കൊച്ചി: പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ പിറന്നാളിനോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ ഓൾ ഇന്ത്യ സ്റ്റീഫൻ ദേവസി വെൽ ഫെയർ ആൻഡ് ഫാൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ രക്തദാനം നടത്തി. രക്തദാന ക്യാമ്പിലേക്ക് കടന്നുവന്ന സ്റ്റീഫൻ ദേവസി പ്രവർത്തകർക്ക് നേരിട്ട് നന്ദി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വീർപ്പുമുട്ടി നിന്ന് ജനറൽ ആശുപത്രി പരിസരത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സാന്ത്വനമേകി അവർക്കിടയിലെ ഗായകർ കൊപ്പം കീബോർഡ് വായിച്ചപ്പോൾ ആശുപത്രിയും പരിസരവും സംഗീത സാന്ദ്രമായി രക്തദാനം ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡന്റ് സേവി കുരിശു വീട്ടിൽ അഭിപ്രായപ്പെട്ടു പരിപാടിക്ക് ഇടയിലേക്ക് കടന്നുവന്ന നടൻ കൈലാഷ് നിർമ്മാതാവ് ജോളി ജോസഫും കാണികൾക്ക് ആവേശമായി സെക്രട്ടറി വി എസ് ഡേവിഡ്, സാം ദേവസി, ജിസൺ ജോർജ്, ഷിബിൻ എസ് ആർ, ലോറൻസ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: Stage Musician Stephen Devasy’s Fans donated blood on his birthday

  • Tags
  • composer
  • fans
  • malayalam musician
  • Musician
  • Stephen Devasy
  • Stephen Devasy birthday images
Facebook
Twitter
Pinterest
WhatsApp

Most Popular

തലൈവിയായി കങ്കണ റണാവത്ത്, ജയലളിതയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിലേക്ക്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ജയലളിതയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...

‘കോളജ് കാലത്തെ ഫോട്ടോകള്‍ എന്നെ പേടിപ്പിക്കാറുണ്ട്,  തുറന്നു പറഞ്ഞ് പരിണിതി ചോപ്ര

കോളജ് പഠനകാലത്തെ ഫോട്ടോകള്‍ കാണാന്‍ പോലും ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി പരിണിതി ചോപ്ര. ആ സമയത്ത് പരിണിതിക്ക് ശരീരഭാരം കൂടുതലായിരുന്നു. അനാരോഗ്യകരമായ ആ കാലത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാനാണ് താന്‍ ആഗ്രഹിക്കുന്നത്...
Read more

ഓസ്കറിൽ ആദ്യ പടി കടന്ന് സൂര്യയുടെ ‘സൂരറൈ പോട്ര്’

സൂര്യ പ്രധാന വേഷത്തിൽ എത്തിയ സൂരറൈ പോട്ര് ഓസ്കാർ പുരസ്കാരത്തിന്റെ പ്രാഥമിക ഘട്ടം കടന്നു. ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. 93ാമത് അക്കാദമി അവാർഡുകൾക്കായി യോ​ഗ്യത...

നരഭോജി ‘അവ്നി’ കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി

Eco Watch
പതിമൂന്ന് പേരുടെ ജീവനെടുത്ത അവ്‌നി എന്ന പെൺകടുവയെ വെടിവെച്ചു കൊന്ന മഹാരാഷ്ട്ര വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. വന്യജീവി സംരക്ഷണ പ്രവർത്തകയായ സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയാണ്...