Home Eco Watch നരഭോജി 'അവ്നി' കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി
Eco Watch

നരഭോജി ‘അവ്നി’ കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി

The Supreme Court has ruled that action cannot be taken against those who killed the man-eating 'Avni' tiger

Facebook
Twitter
Pinterest
WhatsApp

പതിമൂന്ന് പേരുടെ ജീവനെടുത്ത അവ്നി എന്ന പെൺകടുവയെ വെടിവെച്ചു കൊന്ന മഹാരാഷ്ട്ര വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. വന്യജീവി സംരക്ഷണ പ്രവർത്തകയായ സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്

നരഭോജിയായ കടുവയെ കോടതി ഉത്തരവനുസരിച്ചാണ് വെടിവെച്ചു കൊന്നതെന്ന കാര്യം സുപ്രീം കോടതി ആവർത്തിച്ച് ഊന്നിപ്പറഞ്ഞു. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നത് പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഹർജി പിൻവലിച്ചത്

അവ്നി അഥവാ ടി1 എന്നറിയപ്പെട്ട കടുവ നരഭോജിയല്ലെന്ന് സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയിൽ പറയുന്നു. കടുവ നരഭോജിയാണെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകൾ കടുവയുടെ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈകാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താമെന്ന നിർദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

പോസ്റ്റുമോർട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ബോബ്ഡെ ചോദ്യം ഉന്നയിച്ചിരുന്നു. മനുഷ്യനെ തിന്നാൽ കടുവയുടെ വയറ്റിൽ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയിൽ അവ കണ്ടെത്തിയിരുന്നില്ല എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം.

2018 നവംബറിലാണ് യവാത്മൽ ജില്ലയിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗർ അലിയും അടങ്ങുന്ന എട്ടംഗ സംഘം അവ്നിയെ കൊലപ്പെടുത്തിയത്. വേട്ടയ്ക്ക് ശേഷം സംസ്ഥാന സർക്കാർ കടുവയെ വകവരുത്തിയവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചതായും പാരിതോഷികം നൽകിയതായും ഹർജിയിൽ ആരോപണമുണ്ടായിരുന്നു.

 Content Highlight: The Supreme Court has ruled that action cannot be taken against those who killed the man-eating ‘Avni’ tiger

  • Tags
  • avni
  • INDIA
  • maneater tiger
  • supreme court
Facebook
Twitter
Pinterest
WhatsApp

Most Popular

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...