ഇന്ത്യന്‍ സംഗീത രംഗത്തെ പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര് വരമ്പുകളില്ലാതെ പാടുന്ന ഗായിക ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. ഇപ്പോള്‍ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തിലാണ് ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തില്‍ പുതിയ അദ്യായത്തിന് തുടക്കമിടുമ്പോള്‍ നിങ്ങള്‍ എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും വേണം.’- ശ്രേയ ഘോഷാല്‍ കുറിച്ചു.
Baby #Shreyaditya is on its way!
@shiladitya and me are thrilled to share this news with you all. Need all your love and blessings as we prepare ourselves for this new chapter in our lives.Posted by Shreya Ghoshal on Wednesday, 3 March 2021
Content Highlight: Singer Shreya Ghoshal shares news of her pregnancy with fans, Baby #Shreyaditya is on its way