Home mollywood ശ്രദ്ധനേടി 'മഴ നനഞ്ഞ വഴികള്‍'
Music

ശ്രദ്ധനേടി ‘മഴ നനഞ്ഞ വഴികള്‍’

Malayalam music album" Mazha nanaja Vazhikal"

Facebook
Twitter
Pinterest
WhatsApp

രോരുത്തർക്കും പ്രിയപ്പെട്ടതാണ് അവരുടെ കുട്ടിക്കാല ഓർമകളും പ്രണയവുമൊക്കെ. തൊഴിൽമേഖലകൾ പലതാണെങ്കിലും മനസിൽ പ്രണയവും കുട്ടിക്കാലവും കാത്തുസൂക്ഷിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. കോഴിക്കോട് സിറ്റി സിവിൽ പോലീസ് ഓഫീസറായ ജയേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ‘ മഴ നനഞ്ഞ വഴികൾ’ എന്ന സംഗീത ആൽബം ശ്രദ്ധനേടുകയാണ്. കാക്കിക്കുള്ളിൽ കാത്തുസൂക്ഷിച്ച പ്രണയത്തെ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ.

പുതിയ സാങ്കേതികവിദ്യകൾ അപരിചിതമായിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിൽ നൊമ്പരപ്പെടുത്തുന്ന പ്രണയത്തെ കാട്ടിത്തരികയാണ് ആൽബം. സിവിൽ പോലീസ് ഓഫീസർ ഷാജി കൊടുവള്ളിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗീത് മഹലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സ്മോൾ സ്മോൾ ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം നിർമിച്ചിരിക്കുന്നത്. പ്രണയദിനത്തിലാണ് ആൽബം പുറത്തിറങ്ങിയത്.

 

Content Highlight: Malayalam music album” Mazha nanaja Vazhikal”

  • Tags
  • jayesh kumar
  • Malayalam music album
  • Mazha nanaja Vazhikal
Facebook
Twitter
Pinterest
WhatsApp

Most Popular

പരിഹാസത്തിന്റെ കാലം കഴിഞ്ഞു, വൻ മേക്കോവറിൽ രേവതി സുരേഷ്

ശരീര ഭാരത്തിന്റെ പേരിൽ താൻ കടന്നു പോയ പരിഹാസങ്ങളേയും കുത്തുവാക്കുകളെയും കുറിച്ച് തുറന്നു പറഞ്ഞ് നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി. 20 കിലോയിൽ അധികം ശരീര ഭാരം കുറച്ച് വൻ മേക്കോവർ...

ശ്രദ്ധ നേടി അറേഞ്ച്ഡ് മാര്യേജ്

രശ്മി ബോബനെ കേന്ദ്രകഥാപാത്രമാക്കി  ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.  ഒരു പെണ്ണുകാണല്‍ ചടങ്ങും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ നിമിഷങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി സുരേഷ് കുമാര്‍, സ്റ്റീജ, രോഹിത്...

വിജയ് യേശുദാസ് ചിത്രം ‘സാല്‍മണ്‍ ത്രി ഡി’യിലെ പ്രണയഗാനം പുറത്തിറങ്ങി

ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന 'സാൽമൺ ത്രി ഡി' ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും...

കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, എന്ന് റിവ്യൂ  

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ...