Home Music ജന്മദിനാശംസകൾ ശങ്കർ മഹാദേവൻ
Music

ജന്മദിനാശംസകൾ ശങ്കർ മഹാദേവൻ

 singer Shankar Mahadevan's birthday today.

Facebook
Twitter
Pinterest
WhatsApp

 

പാലക്കാടു നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമായി മുംബൈയിൽ ജനിച്ചു വളർന്ന ഗായകൻ ശങ്കർ മഹാദേവന് ഇന്ന് പിറന്നാൾ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി 7000ത്തിൽ പരം ഗാനങ്ങൾ ശങ്കർ മഹാദേവൻ പാടിയിട്ടുണ്ട്. സിനിമ കൂടാതെ ആൽബം, സീരിയൽ, ഭക്തി ഗാനങ്ങൾ, ക്ലാസിക്കൽ സംഗീതം എന്നിവയിലും ശങ്കർ മഹാദേവന്റെ ഗാനങ്ങൾ അനവധി.

അങ്ങകലെ: സത്യം ശിവം സുന്ദരം

2000 ത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സിനിമയാണ് സത്യം ശിവം സുന്ദരം. സംഗീതത്തിന് ഒട്ടേറെ പ്രാധാന്യം നൽകി അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട അങ്ങകലെ… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ശങ്കർ മഹാദേവനാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണമിട്ടത് വിദ്യ സാഗർ. ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവരുടെ ‘സത്യം ശിവം സുന്ദരം’ എന്ന് തുടങ്ങുന്ന ഗാനവും ഈ സിനിമയുടെ ഭാഗമായിരുന്നു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രമാണിത്.

ചിങ്ങമാസം വന്ന് ചേർന്നാൽ: മീശ മാധവൻ

ഈ ഗാനം കൊണ്ട് ശങ്കർ മഹാദേവനെക്കാൾ ഹിറ്റ് ആയത് റിമി ടോമി എന്ന് വേണം പറയാൻ. റിമി എന്ന പിന്നണിഗായികയെ മലയാള സിനിമ അറിഞ്ഞത് ഈ ഒരൊറ്റ ഗാനം കൊണ്ടാണ്. ശങ്കർ മഹാദേവന്റെ പവർ പാക്ക് ശബ്ദവും റിമിയുടെ ചടുലതയും ചേർന്നൊരു മികച്ച ഡാൻസ് നമ്പർ ഇതോടുകൂടി മലയാള സിനിമയ്ക്ക് കിട്ടി. 2002ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കാവ്യാ മാധവനുമാണ് നായികാനായകന്മാർ.

പച്ചമാങ്ങാ, പച്ചമാങ്ങാ: വെള്ളിത്തിര

2003ൽ ഭദ്രന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പൃഥ്വിരാജ്-നവ്യ നായർ ചിത്രം ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. അൽഫോൻസ് ജോസഫ് ഈണമിട്ട 13 പാട്ടുകളാണ് ഈ ചിത്രത്തിൽ ഉൾപ്പെട്ടത്. ഇതിൽ ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര എന്നിവർ ചേർന്ന് പാടിയ യുഗ്മ ഗാനം പച്ചമാങ്ങാ, പച്ചമാങ്ങാ… ആ കാലയളവിലെ യുവാക്കളുടെ ഹരമായി മാറിയ ഗാനമായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷിബു ചക്രവർത്തി എന്നിവരാണ് ഈ സിനിമയ്ക്ക് വരികൾ രചിച്ചത്.

പ്രിയ – 2020

മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ ‘ട്വന്റി ട്വന്റി’ എന്ന സിനിമയിലും ശങ്കർ മഹാദേവന്റെ സ്വര സാന്നിധ്യമുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ എല്ലാം അണിനിരന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തിൽ ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി. ഗിരീഷ് പുത്തഞ്ചേരി രചിച്ച്, സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഓ പ്രിയ… എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവനും ജ്യോത്സ്നയും ചേർന്നാണ് പാടിയത്. ദിലീപും ഭാവനയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. 2008 ലാണ് സിനിമ പുറത്തിറങ്ങിയത്.

മക്കാ മദീന: ആദാമിന്റെ മകൻ അബു

ഓസ്കാർ പരിഗണനയ്ക്കായി വരെ എത്തപ്പെട്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയ ചിത്രം ആദാമിന്റെ മകൻ അബുവിൽ നായകൻ സലിം കുമാറിന്റെ ജീവിത പ്രാരാബ്ധം വരച്ചുകാട്ടുന്ന മക്കാ മദീന… എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവനും രമേശ് നാരായണനും ചേർന്ന് ആലപിച്ചു. 2011ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സംവിധായകൻ: സലിം അഹമ്മദ്

Content Highlight: singer Shankar Mahadevan’s birthday today.

  • Tags
  • 2020
  • Hindi
  • MALAYALAM
  • malayalam movie songs
  • Meesha Madhavan
  • sanker mahadevan
  • tamil
  • Telugu and Kannada
Facebook
Twitter
Pinterest
WhatsApp

Most Popular

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

  ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്....

പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

Troll Corner
പൂർണന​ഗ്നനായി കിടക്കുന്ന ഭർത്താവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ 'വിശ്രമവേള' താരം ആരാധകരുമായി പങ്കുവെച്ചത്. ന​ഗ്നത മറക്കാനായി ഒരു തൊപ്പി...
Read more

വിചിത്രമായ രീതിയില്‍ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾ

മിക്കപ്പോഴും വാരാന്ത്യങ്ങളിൽ ആളുകൾ അവരുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പുറത്തുപോയി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിനായി അവർ ഒരു റെസ്റ്റോറന്റിലേക്ക് പോകുന്നു. നിങ്ങൾ എപ്പോഴെങ്കിലും വിചിത്രമായി ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ?. വിചിത്രമായ...
Read more

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; സ്റ്റാറ്റസ് ഇടുമ്പോഴും വിഡിയോ അയക്കുമ്പോഴും എഡിറ്റ് ഓപ്ഷന്‍

Technology
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ...
Read more