ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയവുമാണ് മൊട്ടേരയിലേത്.
Gujarat: President Ram Nath Kovind inaugurates Narendra Modi Stadium, the world's largest cricket stadium, at Motera in Ahmedabad
Union Home Minister Amit Shah, Gujarat Governor Acharya Devvrat, Sports Minister Kiren Rijiju, and BCCI Secretary Jay Shah also present pic.twitter.com/PtHWjrIeeH
— ANI (@ANI) February 24, 2021
63 ഏക്കര്‍ സ്ഥലത്തായി നീണ്ടു കിടക്കുന്ന സ്റ്റേഡിയത്തിന് 1,10,000 കാണികളെയാണ് ഉള്‍ക്കൊള്ളാനാവുക. 1983ല്‍ നിര്‍മിച്ച സ്റ്റേഡിയം 2006ല്‍ നവീകരിച്ചിരുന്നു. 2016ല്‍ വീണ്ടും പുതുക്കി പണിതു. 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലേക്ക് ഉയര്‍ത്തുകയായിരുന്നു. 800 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്.
11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്‍മിച്ചതാണ്. ഗാവസ്കര്‍ 10,000 റണ്‍സിലേക്ക് എത്തിയതും, കപില്‍ ദേവ് 432ാം വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചതും ഇവിടെയാണ്.
Content Highlight: Narendra Modi Stadium, the world’s largest cricket stadium, inaugurated by President