Home Healthy Family സന്തോഷം തിരികെ കൊണ്ടുവരാം, ഈ ചെറിയ കാര്യങ്ങളിലൂടെ

സന്തോഷം തിരികെ കൊണ്ടുവരാം, ഈ ചെറിയ കാര്യങ്ങളിലൂടെ

Happiness can be brought back, through these little ways

Facebook
Twitter
Pinterest
WhatsApp

ജീവിതമെന്നാൽ അത് എല്ലായ്പ്പോഴും നമുക്ക് സന്തോഷം മാത്രം നൽകുന്നതല്ല. ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകൾ നിത്യജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിൻ്റെ സന്തോഷത്തെ മുഴുവൻ കവർന്നെടുക്കുന്നതായി മാറുന്നു. ഒരുപക്ഷേ അത് ഓഫീസിലെ ബോസ് നിങ്ങൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ ഒരു റിപ്പോർട്ട് ആയിരിക്കാം, കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ പോയ ജോലിക്കാര്യങ്ങൾ ആകാം, അല്ലെങ്കിൽ വീട്ടിലെ പങ്കാളിയുമായി ഉണ്ടായ ചെറിയ വാക്കു തർക്കങ്ങൾ പോലുമാകാം. ഇതെല്ലാം നമ്മുടെയൊരു സാധാരണ ദിവസത്തിലെ സന്തോഷത്തിൻ്റെ തിരിനാളങ്ങളെ ഊതി കെടുത്തുന്നതിന് കാരണമാകാറില്ലേ?

കൊച്ചു കൊച്ചു സന്തോഷങ്ങൾ!

താൽക്കാലികം ആണെങ്കിൽ പോലും ജീവിതവഴിയിൽ നല്ലതല്ലെന്ന് അനുഭവപ്പെടുന്ന ഇത്തരം സന്ദർഭങ്ങൾ നമുക്കു മുന്നിൽ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാകും. ആ ദിവസങ്ങളിൽ ഉണ്ടാവുന്ന വിഷമതകൾ നിങ്ങളുടെ മനസ്സിനെ കീഴടക്കുകയും, ദിവസം മുഴുവനും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. ഒന്നും ചെയ്യാനില്ല എന്ന് കരുതി വിഷമതകൾക്ക് സ്വയം അടിപ്പെട്ടു പോവുകയാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവാറും ആളുകൾ ചെയ്യുന്നത്.

എന്നാൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും സമാശ്വസിപ്പിക്കാനായി നമുക്ക് തന്നെ ചെയ്യാൻ കഴിയുന്ന കുറച്ച് കൊച്ചുകൊച്ച് കാര്യങ്ങളുണ്ട് എന്ന് നാം തിരിച്ചറിയണം. ഒരു മോശപ്പെട്ട ദിവസം നിങ്ങൾക്കു മേൽ വരുത്തിവയ്ക്കുന്ന വിഷമതകളെ മുഴുവൻ, ശുശ്രൂഷിച്ചു സുഖപ്പെടുത്താനായി ഈ പ്രപഞ്ചം തന്നെ ഒരുക്കിവെച്ചിരിക്കുന്ന സമ്മാനങ്ങളാണിവ. ഈ ചെറിയ കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ഒരു മോശം ദിവസത്തിൻ്റെ വിഷമതകളെ കുറച്ചുകൊണ്ട് അതൽപ്പം മികച്ചതാക്കി മാറ്റിയെടുക്കാൻ സഹായിക്കും.

സന്തോഷം പകരുന്ന വളർത്തുനായ

ഓരോ വീട്ടിലും ഒരു വളർത്തുമൃഗമെങ്കിലും ഉണ്ടാവണം എന്നാണ് പൊതുവേ പറയാറ്. അതൊരു നായ്ക്കുട്ടി ആണെങ്കിൽ അവയ്ക്ക് നിങ്ങളുടെയൊരു മോശം ദിനത്തെ തൽക്ഷണം മികച്ചതാക്കി മാറ്റിയെടുക്കാൻ കഴിയുമെന്നറിയാമോ? നമ്മൾ മനുഷ്യർ വിഷമിച്ചിരിക്കുന്ന അവസരങ്ങളെ പ്രത്യേകം തിരിച്ചറിയാനുള്ള ഇന്ദ്രീയവൈഭവം നായ്ക്കൾക്കുണ്ട് എന്ന് പറയപ്പെടുന്നു. അത്തരം അവസരങ്ങളെ സ്വയമേ തിരിച്ചറിഞ്ഞ് അവ നമ്മുടെ അടുത്ത് വന്നിരിക്കാനും വാലാട്ടി നിന്നുകൊണ്ട് നമ്മെ സന്തോഷിപ്പിക്കാനുമൊക്കെ തയ്യാറാവുന്നത് കണ്ടിട്ടില്ലേ. തങ്ങളുടെ വീട്ടിലെ നായ്ക്കുട്ടിയുമായി കുറച്ചുനേരം കളികളിൽ ഏർപ്പെടുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ വളരെ വേഗത്തിൽ മികച്ചതാക്കി മാറ്റിയെടുക്കും.

പങ്കാളിയുടെ കവിളിൽ സ്നേഹത്തിൻ്റെ ഒരുമ്മ

ഒരുപക്ഷേ പങ്കാളിയുമായുണ്ടായ നീണ്ട നേരത്തെ തർക്കത്തിന് ശേഷമാകാം നിങ്ങൾ വീട് വിട്ടിറങ്ങി പോയത്. തിരികെ നിങ്ങൾ വീട്ടിൽ മടങ്ങിയെത്തുമ്പോൾ അവളുടെ നെറ്റിയിൽ നൽകാൻ കഴിയുന്ന അപ്രതീക്ഷിതമായ ഒരു ചുംബനത്തിൽ അതുവരെ ഉണ്ടായ എല്ലാ വഴക്കുകളും വിഷമതകളും അവസാനിക്കും. ഉള്ളിലെ വിഷമതകളെ തുടച്ചുനീക്കി രണ്ടുപേരുടെയും ഉള്ളിൽ സന്തോഷം നിറയ്ക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഈയൊരു കുഞ്ഞ് പ്രവർത്തി കൊണ്ട് സാധിക്കും.

അല്പം സംഗീതം കേൾക്കാം, നൃത്തം ചെയ്യാം

ദിവസം മുഴുവനും നിങ്ങളുടെ ഓഫീസ് സീറ്റിലിരുന്ന് കോളുകൾക്ക് മറുപടി നൽകിയും, പേപ്പർ വർക്കുകൾ എഴുതി തീർത്തും ചിലവഴിച്ച നിങ്ങളുടെ കോർപ്പറേറ്റ് ജീവിതം മനസ്സിനും ശരീരത്തിനും സമ്മാനിക്കുന്നത് ക്ഷീണവും തളർച്ചയും ആയിരിക്കും. തിരികെ വീട്ടിലേക്ക് കയറിച്ചെന്നാലും അതിൻറെ ഹാങ്ങ് ഓവർ വിട്ടു മാറിയിട്ടുണ്ടാവില്ല. ഓഫീസിൽ നിന്ന് തിരികേ വീട്ടിലേക്കുള്ള നിങ്ങളുടെ യാത്രയിൽ അല്പം സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ പുതുമയുള്ള ഒരു മനസ്സുമായിട്ടായിരിക്കും നമ്മൾ വീട്ടിലേക്ക് കയറി ചെല്ലുക. അതുമല്ലെങ്കിൽ വീട്ടിലെത്തിയ ശേഷം അല്പം ഉച്ചത്തിൽ പാട്ടു വെച്ച് അതിൻ്റെ സംഗീതത്തിനൊപ്പം ചുവടുകൾവെച്ച് നൃത്തം ചെയ്യാൻ ശ്രമിക്കാം. ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ഒരു മോശം ദിവസത്തെ അത്ര മോശമല്ലാത്തതാക്കി മാറ്റിയെടുക്കും.

അഭിനന്ദനാർഹമായ കാര്യങ്ങൾ ചെയ്യാം

 

ഒരു മോശം ദിവസം നിങ്ങളെ സന്തോഷങ്ങളെ കവർന്നെടുത്തുവെങ്കിൽ പോലും അതിനു മുന്നിൽ കീഴടങ്ങാതെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരുപാടുണ്ടല്ലോ. വിഷമത നൽകിയ ഒരു കാര്യത്തിനു പകരം നമുക്ക് സന്തോഷം തരുന്ന മറ്റുകാര്യങ്ങൾ ചെയ്യാം. പ്രത്യേകിച്ചും മറ്റുള്ളവരെ സഹായിക്കുകയും അവർക്ക് സന്തോഷം പകരുന്നതുമായ കാര്യങ്ങൾ ചെയ്തു നൽകുന്നതു വഴി നിങ്ങൾക്കും സ്വയം സന്തോഷം കണ്ടെത്താനാകും. നിങ്ങൾക്ക് ലഭിച്ചത് ഒരു മോശം ദിവസം ആണെങ്കിൽ പോലും ആരിൽ നിന്നുമുള്ള ഒരു അഭിനന്ദനം, അത് ഒരു അപരിചിതൻ്റെ അണെങ്കിൽപ്പോലും, അത് കേൾക്കുമ്പോൾ നിങ്ങളുടെ വിഷമകരമായ ആ ദിവസം സന്തോഷനിർഭരമായി മാറുന്നു!

​ചിരിപ്പിക്കുന്ന പ്രാങ്ക് വീഡിയോകൾ കാണാം

ചില വിഡിയോകൾ കണ്ട് സ്വയം മറന്ന് ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ലേ? നിങ്ങൾക്ക് ഒരു മോശം ദിവസമാണ് ഉള്ളതെങ്കിൽ അതിനെ നേരിടാനും എല്ലാം മറന്നുകൊണ്ട് കുറച്ചു നേരത്തേക്ക് ചിരിക്കാനുമൊക്കെ ചെയ്യാൻ കഴിയുന്ന എന്തെല്ലാം നല്ല മാർഗ്ഗങ്ങളുണ്ട്. വിഢീത്തരങ്ങൾ ചെയ്യുന്ന കുട്ടികളുടേയും മൃഗങ്ങളുടെയും വീഡിയോകൾ യൂട്യൂബിലും മറ്റും കാണുന്നത് നിങ്ങളുടെ ദിവസത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റും. പെട്ടെന്ന് കടന്നുവന്ന വിഷമതകളെ വേഗത്തിൽ മറക്കാൻ ഇത് നിങ്ങളെ സഹായിക്കും.

മനസ്സിന് സന്തോഷം നൽകുന്ന ഒരു നല്ല കുളി

Top view of a smiling young pretty woman reading a book in the bathroom

അലസത നീക്കം ചെയ്യാനും കൂടുതൽ ഉന്മേഷം പകരാനും നല്ല ഒരു കുളിയെക്കാൾ മികച്ചതായി മറ്റെന്തുണ്ട്? നിങ്ങളുടെ വിഷമഘട്ടങ്ങളിൽ മനസ്സിനും ശരീരത്തിനും ശാന്തതയുടെ ഗുണങ്ങൾ നൽകാൻ ഒരു നല്ല കുളി സഹായിക്കും. നിങ്ങളുടെ ബാത്ത് ടബ്ബിൽ, സുഗന്ധമുള്ള സോപ്പ്, മെഴുകുതിരികൾ എന്നിവയെല്ലാം ഒരുക്കിവെച്ച് കുറച്ചുനേരം ബാത്ത് ടബ്ബിലെ ഇളം ചൂടു വെള്ളത്തിൽ ശരീരം മുക്കിവെച്ച് കിടക്കുന്നത് എല്ലാ പിരിമുറുക്കങ്ങളും പുറത്തുവിടുമെന്ന് ഉറപ്പാണ്. മാത്രമല്ല ഇത് നിങ്ങളുടെ ദിവസത്തെ കൂടുതൽ മികച്ചതാക്കി മാറ്റുകയും ചെയ്യും.

കുറച്ചുസമയം പ്രകൃതിയോടൊപ്പം ചിലവഴിക്കാം

നമുക്കു ചുറ്റുമായി ചിറകുവിരിച്ച് നൽകുന്ന ഈ ഭൂപ്രകൃതിക്ക് നമ്മുടെ മനസ്സിനെ ശാന്തമാക്കാനും, ഉള്ളിലുള്ള പിരിമുറുക്കങ്ങളെ കുറയ്ക്കാനുമുള്ള പ്രത്യേക കഴിവുണ്ട്. ഇക്കാരണം കൊണ്ടുതന്നെയാണ് ധാരാളം ആളുകൾ എന്തെങ്കിലും പ്രശ്നങ്ങളും മാനസിക സമ്മർദവും ഒക്കെ ഉണ്ടാവുമ്പോൾ പ്രകൃതി മനോഹാരിതയിൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ പതിവ് ജോലി ജീവിതം നൽകുന്ന മടുപ്പുകളിൽ നിന്നും രക്ഷ നേടാനായി ഇടയ്ക്കൊക്കെ വൈകുന്നേരങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുമൊത്ത് ഒരു കടൽത്തീരത്ത് ഇരുന്ന് സൂര്യാസ്തമയം കാണുന്നത് പരിഗണിക്കാം. അതല്ലെങ്കിൽ ചെറിയൊരു അവധിയെടുത്തു പ്രകൃതിമനോഹരമായ ഏതെങ്കിലും ഇടങ്ങളിലേക്ക് യാത്ര ചെയ്യാം. നിങ്ങളുടെ ദിവസത്തിൻ്റെ മുഴുവൻ വിഷമതകളെയും മാറ്റിയെടുത്ത് ഉള്ളിൽ പുതിയൊരു ഉന്മേഷവും പുതുജീവനും നിറയ്ക്കാൻ ഈയൊരു പ്രവൃത്തി കൊണ്ട് കഴിയും.

Content Highlight: Happiness can be brought back, through these little ways

 

  • Tags
  • dog
  • nature
  • pets
  • ways to bring back happiness
Facebook
Twitter
Pinterest
WhatsApp
Previous articleപാഞ്ചാലിമേട്ടിൽ സർക്കാർ കയ്യേറ്റത്തെ ചെറുത്തുതോൽപ്പിക്കാൻ ഒരുങ്ങി ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ
Next articleകോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Most Popular

കാമാത്തിപുരയുടെ പ്രസിഡന്‍റ്; ‘ഗംഗുഭായ്’ ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ...

ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയാ വാര്യര്‍, വൈറല്‍ വീഡിയോ

ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ട് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും...

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

‍ തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി...

കോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Movie
‍     രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില...