Home Inside Sports ബാഴ്‌സയെ സമനിലയില്‍ കുടുക്കി കാഡിസ്

ബാഴ്‌സയെ സമനിലയില്‍ കുടുക്കി കാഡിസ്

Football La Liga Late Penalty As Cadiz hit Barcelona Draw At Camp Nou

Facebook
Twitter
Pinterest
WhatsApp

 

ക്യാമ്പ് നൗവിലെ സ്വന്തം മൈതാനത്ത് വീണ്ടും ജയമില്ലാതെ ബാഴ്‌സലോണ. ലാ ലിഗയില്‍ കാഡിസാണ് ബാഴ്‌സയെ അവരുടെ മൈതാനത്ത് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടു ഗോളുകളും.

ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് ലീഡ് നല്‍കിയത്. ബാഴ്‌സ താരം പെഡ്രിയെ കാഡിസ് ഡിഫന്‍ഡര്‍മാര്‍ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

ബാഴ്‌സ ഒരു ഗോളിന്റെ ജയമുറപ്പിച്ച് നില്‍ക്കെ 89-ാം മിനിറ്റില്‍ കാഡിസിന് അനുകൂലമായ പെനാല്‍റ്റി തീരുമാനം വന്നു. കിക്ക് വലയിലെത്തിച്ച അലക്‌സ് ഫെര്‍ണാണ്ടസ് കാഡിസിന് സമനില സമ്മാനിച്ചു.

കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയോട് തോറ്റതിനു പിന്നാലെ ബാഴ്‌സയ്ക്ക് മറ്റൊരു തിരിച്ചടി കൂടിയായി ഈ സമനില.

ഇതോടെ 23 മത്സരങ്ങളില്‍ നിന്ന് 47 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സ.

Content Highlight: Football La Liga Late Penalty As Cadiz hit Barcelona Draw At Camp Nou

  • Tags
  • Barcelona
  • Cadiz
  • Camp Nou
  • football
  • La Liga
Facebook
Twitter
Pinterest
WhatsApp
Previous articleഡെമി ലൊവറ്റോക്കു ശേഷിക്കുന്നത് പത്ത് മിനിറ്റ് മാത്രമെന്ന് ഡോക്ടര്‍മാര്‍
Next articleഡിംപല്‍ ബിഗ് ബോസിൽ ദൃശ്യം കളിക്കുന്നു

Most Popular

‘ജോസഫ്’ നായിക ആത്മീയ വിവാഹിതയായി; ചിത്രങ്ങൾ

  നടി ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എൻജിനീയറായ സനൂപ് ആണ് വരൻ. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കണ്ണൂരിലായിരുന്നു വിവാഹം. https://youtu.be/z4iLIZsflp0     View this post on Instagram   A post shared by Athmiya🤩 (@athmiyainsta) Content Highlight:...

തലച്ചോറും പിടിച്ച് കുട്ടി, ഭീതിപ്പെടുത്തുന്ന കാഴ്ചകൾ…

പല ഫോട്ടോ ഷൂട്ടുകളും വൈറലാകാറും ഉണ്ട്. എന്നാൽ ഭീതിപ്പെടുത്തുന്ന, പ്രേതകഥകളിൽ മാത്രം കേട്ട് പരിചയമുള്ള, ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട് പരിചയമുള്ള ഭീതിപ്പെടുത്തുന്ന മുഖങ്ങൾ നിങ്ങളുടെ മുന്നിൽ വന്ന് നിന്നാൽ എന്ത് ചെയ്യും? അത്തരത്തിലുള്ള...

ഓസ്കാർ വേദിയിലെ ചിരിപ്പിക്കുന്ന വസ്ത്രധാരണ  

ഓസ്കാർ വേദിയിലെ നടീ നടന്മാരുടെ ചിത്രങ്ങളുടെ വളരെ രസകരമായ വസ്ത്രധാരണ Kristen Wiig, (ക്രിസ്റ്റൺ വിഗ്) 2020 Laura Dern, (ലോറ ഡെർൻ)2020 Lea Seydoux (ലിയ സെഡക്സ്), 2020 Rachel Weisz, റേച്ചൽ വർഗീസ്,2019 Linda Cardellini( ലിൻഡ...

സൂര്യൻ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ?

ചിത്രം വരയ്ക്കുക എന്ന് പറഞ്ഞാൽ ബ്രഷും പിന്നെ പെയിന്റും ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ സൂര്യനെ ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ സാധിക്കുമോ? അതിനുള്ള ഉത്തരം ദേ ഈ വീഡിയോയിലുണ്ട്. ഈ യുവതി...