Home Inside Sports ചെപ്പോക്കിൽ ഊര് പയ്യന്റെ അശ്വമേധം

ചെപ്പോക്കിൽ ഊര് പയ്യന്റെ അശ്വമേധം

Chennai's hometown cricketer Ravichandran Ashwin

Facebook
Twitter
Pinterest
WhatsApp

ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ഇതേ വേദിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് അതിനുള്ള അനുവാദം ലഭിച്ചത്. അതും 50 ശതമാനം പേര്‍ക്ക് മാത്രം.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സൂപ്പര്‍ താരങ്ങള്‍ കളത്തിലിറങ്ങിയപ്പോഴൊന്നും ഇളകിമറിയാത്ത ഗാലറി, പക്ഷേ ഒരാള്‍ക്കു വേണ്ടി മാത്രം ആര്‍ത്തിരമ്പി. ചെന്നൈയുടെ സ്വന്തം പയ്യന്‍ രവിചന്ദ്രന്‍ അശ്വിന് വേണ്ടി.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സ്വന്തമാക്കിയ ജയത്തിന്റെ ക്രെഡിറ്റ് ഒരു പരിധിയോളം അശ്വിന് അവകാശപ്പെട്ടതാണ്.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിട്ടതിനു പിന്നില്‍ അശ്വിനായിരുന്നു. 23.5 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 106 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോഴും ടീമിന് രക്ഷകനായി അശ്വിനെത്തി. ഏഴാം വിക്കറ്റില്‍ കോലിക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അശ്വിന്‍, സെഞ്ചുറിയുമായി വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 286-ല്‍ എത്തിച്ചു.

148 പന്തുകള്‍ നേരിട്ട അശ്വിന്‍ ഒരു സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. അശ്വിന്റെ സെഞ്ചുറി മികവിലാണ് രണ്ടാം ഇന്നിങ്‌സില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍വെയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തി അശ്വിന്‍ വീണ്ടും തിളങ്ങുകയും ചെയ്തു.

അതേസമയം ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും ഏറ്റവുമധികം നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും അശ്വിനായി. മൂന്നുതവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇയാന്‍ ബോതമാണ് ഏറ്റവുമധികം തവണ അഞ്ചുവിക്കറ്റും സെഞ്ചുറിയും ഒരു ഇന്നിങ്സില്‍ നേടിയ താരം. അഞ്ചുതവണയാണ് ഇയാന്‍ ബോതം ഈ നേട്ടം കൈവരിച്ചത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ഗാരി സോബേഴ്സ്, മുഷ്താഖ് മുഹമ്മദ്, ജാക്ക് കാലിസ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ടുതവണ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

Content Highlight: Chennai’s hometown cricketer Ravichandran Ashwin

 

  • Tags
  • Chennai's hometown
  • cricketer
  • Ravichandran Ashwin
Facebook
Twitter
Pinterest
WhatsApp
Previous articleമണിക്കൂറുകള്‍ പിടിച്ചിട്ടാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാത്തതിന്‍റെ രഹസ്യം!

Most Popular

ചെപ്പോക്കിൽ ഊര് പയ്യന്റെ അശ്വമേധം

ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ഇതേ വേദിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് അതിനുള്ള അനുവാദം ലഭിച്ചത്....

മണിക്കൂറുകള്‍ പിടിച്ചിട്ടാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാത്തതിന്‍റെ രഹസ്യം!

Technology
ട്രെയിന്‍ യാത്ര ചെയ്യാത്തവരുണ്ടാകില്ല. ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നതും ലേറ്റാവുന്നതുമൊക്കെ പതിവാണ്. ചിലപ്പോള്‍ ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്താണ് പിടിച്ചിടുന്നതെങ്കില്‍ മറ്റുചിലപ്പോള്‍ ഏതെങ്കിലും സ്റ്റേഷനിലാകും പിടിച്ചിടല്‍. എന്നാല്‍ ഇങ്ങനെ അനേകം മണിക്കൂറുകളോളം കാത്തുകിടക്കുമ്പോഴും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ട്രെയിനിന്‍റെ...
Read more

കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചു. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്...

വിലയ്ക്ക് വാങ്ങാനൊരുങ്ങി ബൈജൂസ്

  ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ലേണിങ് സ്റ്റാർട്ട്അപ്പ് കമ്പനിയായ ബൈജൂസ് പ്രമുഖ എതിരാളിയായ ടോപർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ വിലയ്ക്ക് വാങ്ങുന്നു. 150 ദശലക്ഷം ഡോളറിന്റേതാണ് ഇടപാടെന്നാണ് വിവരം. അഞ്ച് മുതൽ 12 വരെ...