Thursday, April 15, 2021
Home mollywood അനുപമയുടെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ

അനുപമയുടെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ

Mother responds to Anupama's wedding news

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ സജീവമായത്. സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് ദിവസത്തേക്ക് അവധിയെടുക്കുന്നു എന്നായിരുന്നു താരത്തെ കുറിച്ച് വാര്‍ത്ത വന്നത്. മല്‍സരം നടക്കുന്ന അഹമ്മദാബാദില്‍ തന്നെയാണ് ബുംറയുടെ സ്വദേശം. അതേസമയം ഈ സമയത്ത് തന്നെ അനുപമയും ഗുജറാത്തിലേക്ക് പോയതാണ് പല വിധ അഭ്യൂഹങ്ങളും ഉണ്ടാകാന്‍ കാരണമായത്. ബുംറ മുന്‍പ് അനുപമയെ ട്വിറ്ററില്‍ ഫോളോ ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകളും വന്നു. എന്നാല്‍ ഇത് പിന്നീട് നിഷേധിച്ച് അനുപമ രംഗത്തുവന്നിരുന്നു. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും അല്ലാതെ ഒരു ബന്ധവുമില്ലെന്നും അനുപമ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നത്.

അതേസമയം അനുപമയുടെ വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് അമ്മ സുനിത പരമേശ്വരന്‍ എത്തിയിരുന്നു.Manorama നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സംസാരിച്ചത്. ബുംറയുമായി മറ്റൊരു തരത്തിലുളള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നൂളളുവെന്നും സുനിത പറയുന്നു. അനുപമയെ കുറിച്ച് എല്ലാവരും മറന്നുതുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ.

അതിനെ പോസിറ്റീവായിട്ടെ കാണുന്നുളളൂ. ബുംമ്രയെയും അനുപമയെയും ചേര്‍ത്ത് മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതുമുതല്‍ ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചുവിടുന്ന കഥകളായെ ഇതൊക്കെ കരുതുന്നുളളു. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളെ ചെയ്തുവെന്നാണ് കരുതുന്നത്. സുനിത പറയുന്നു.

അനുപമ കാര്‍ത്തികേയ 2 എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണ് രാജ്‌കോട്ടിലേക്ക് പോയത്. ഇന്ന് രാവിലെ വിളിച്ചപ്പോള്‍ മേയ്ക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നുവരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുളളൂവെന്നും സുനിത പറഞ്ഞു.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ അതേ ഹോട്ടലില്‍ തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുളള കാരണമാണ് അറിയാത്തത്. അഭിമുഖത്തില്‍ സുനിത പരമേശ്വരന്‍ പറഞ്ഞു.

Content Highlight: Mother responds to Anupama’s wedding news

Most Popular

ഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്‌". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...

തൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…

ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...

മീനാക്ഷി ദിലീപിന് സര്‍പ്രൈസൊരുക്കി ആരാധകര്‍! 

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...