Thursday, April 15, 2021
Home Bollywood ടൈഗറും ദിഷയും ഒന്നാകുന്നു?

ടൈഗറും ദിഷയും ഒന്നാകുന്നു?

According to reports, Tiger and actress Disha Pathani are getting married

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍ ടൈഗറിന് മേല്‍ക്കൈയുണ്ട്. ടൈഗറും ഹൃത്വക് റോഷനും ഒരുമിച്ച വാര്‍ വന്‍ വിജയമായി മാറിയിരുന്നു.

ടൈഗറിന്റെ 31-ാം ജന്മദിനമാണ് ഇന്ന്. ജന്മദിനത്തില്‍ താരത്തിന് സോഷ്യല്‍ മീഡിയയും ആരാധകരും ആശംസകള്‍ നേരുകയാണ്. ഇതിനിടെ മറ്റൊരു വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടൈഗറും നടി ദിഷ പഠാനിയും വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈഗറും ദിഷയും തമ്മിലുള്ള പ്രണയം ഇന്ന് ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകളിലൊന്നാണ്.

ഇപ്പോഴിതാ മകന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ജാക്കി ഷ്രോഫ്. നിലവില്‍ അവന്‍ ജോലിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. അവന്റേത് ലേസര്‍ ഫോക്കസാണ്. അതുകൊണ്ട് ജോലിയില്‍ നിന്നും ശ്രദ്ധ മാറ്റുമെന്ന് കരുതുന്നില്ല. അതേസമയം കല്യാണം കഴിക്കുകയാണെങ്കില്‍ അവന്റെ മുഴുവന്‍ ശ്രദ്ധയും അതിലായിരിക്കുമെന്നും ജാക്കി പറയുന്നു.

പൊതുവെ ടൈഗറിന്റെ ജന്മദിനത്തില്‍ ഒരു തൈ നടുകയാണ് തന്റെ ശീലമെന്നും ജാക്കി പറയുന്നു. എന്റെ മകന്‍ അവനും അമ്മയ്ക്കും കുഞ്ഞനുജത്തി കൃഷ്ണയ്ക്കുമായി എന്തെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടാകും. എനിക്ക് ഷൂട്ടിങ് ഉണ്ട്. അതിനാല്‍ വൈകിട്ടത്തേക്ക് എന്തെങ്കിലും പ്ലാന്‍ ചെയ്യാനാണ് സാധ്യത. മിക്കവരും വീട്ടിലൊരു ഡിന്നര്‍ ആകും എന്നും അദ്ദേഹം പറഞ്ഞു.

ടൈഗര്‍ തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറം വളര്‍ന്നിട്ടുണ്ടെന്നാണ് ജാക്കി പറയുന്നത്. കുട്ടിക്കാലത്ത് സ്‌കേറ്റിങ്ങിനിടെ വീണപ്പോള്‍ ഉടനെ തന്നെ ടൈഗര്‍ എഴുന്നേറ്റ് നിന്നിരുന്നു. അന്ന് തന്നെ തന്റെ മകന്‍ പരാജയങ്ങളെ നേരിടാന്‍ കഴിയുന്നവനാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും ജാക്കി പറയുന്നു. ഇപ്പോള്‍ എവിടെയെങ്കിലും പോയാല്‍ ആളുകളും കുട്ടികളും അവനെ കുറിച്ച് ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്നും ജാക്കി പറയുന്നു.

അതേസമയം നാളുകളായി ബോളിവുഡിലെ പരസ്യമായ രഹസ്യമാണ് ദിഷയും ടൈഗറും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെയടക്കം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടൈഗറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയായ ബാഗി 3യില്‍ ദിഷ ഒരു പാട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും. ബാഗി 2വില്‍ ദിഷയും ടൈഗറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയതും.

Content Highlight: According to reports, Tiger and actress Disha Pathani are getting married.

Most Popular

ഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്‌". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...

തൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…

ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...

മീനാക്ഷി ദിലീപിന് സര്‍പ്രൈസൊരുക്കി ആരാധകര്‍! 

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...