Thursday, April 15, 2021
Home mollywood കേരളത്തിന്റെ ജേഴ്സി അണിഞ്ഞ് രജിഷ വിജയൻ; 'ഖോ ഖോ' ടീസർ

കേരളത്തിന്റെ ജേഴ്സി അണിഞ്ഞ് രജിഷ വിജയൻ; ‘ഖോ ഖോ’ ടീസർ

The teaser of the sports drama Kho Kho starring Rajisha Vijayan is out.

രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന സ്പോർട്സ് ഡ്രാമ ഖോ ഖോയുടെ ടീസർ പുറത്ത്. സ്കൂൾ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ഖോ ഖോ കളിയും പരിശീലനവുമാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്.

2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസാണ് ഖോഖോയുടെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ‘ഫൈനല്‍സി’നു സ്പോർട്സ് താരമായി രജിഷ എത്തുന്ന ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ചിത്രം മികച്ച വിജയമായിരുന്നു. സൈക്ലിസ്റ്റായാണ് രജിഷ ഫൈനലി‍ൽ എത്തിയത്.

Content Highlight: The teaser of the sports drama Kho Kho starring Rajisha Vijayan is out.

Most Popular

ഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്‌". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...

തൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…

ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...

മീനാക്ഷി ദിലീപിന് സര്‍പ്രൈസൊരുക്കി ആരാധകര്‍! 

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...