Home Top Gear ബെൻസിൽ കറങ്ങാൻ ഭാവനയും നിവിനും

ബെൻസിൽ കറങ്ങാൻ ഭാവനയും നിവിനും

Malayalam actress Bhavana has acquired a new luxury vehicle Mercedes Benz

Facebook
Twitter
Pinterest
WhatsApp
ലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഇപ്പോൾ പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മെഴ്സിഡീസ് ബെൻസ് സി ക്ലാസ് വാഹനമാണ് ഭാവന സ്വന്തമാക്കിയത്. ഭര്ത്താവ് നവീനൊപ്പം എത്തിയാണ് ഭാവന സ്വപ്ന വാഹനത്തിന്റെ താക്കോല് വാങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം

ഭാവന പുതിയ വാഹനം സ്വന്തമാക്കിയ വിവരം അക്ഷയ മോട്ടോഴ്സാണ് ഇന്സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. മെഴ്സിഡീസിന്റെ വലിയ ആരാധികയാണ് താന്നെന്നും സുന്ദരിയായ വാഹനം സ്വന്തമാക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും ഭാവന അഭിപ്രായപ്പെട്ടു. ചുവപ്പ് നിറമുള്ള വാഹനമാണ് ഭാവന സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സീഡീസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് സി ക്ലാസ്

മെഴ്സിഡീസ് വാഹനങ്ങളിലെ മികച്ച മോഡലുകളില് ഒന്നാണ് സി ക്ലാസ് ബെന്സ്. പെട്രോള്‍, ഡീസല് എന്ജിനുകളില് വാഹനം എത്തുന്നുണ്ട്. സി 200 പെട്രോള് മോഡലും സി 220ഡി, സി 300ഡി ഡീസല് മോഡലുമാണ് സി ക്ലാസ് നിരയിലുള്ളത്. സി 220ഡി മോഡലിലെ 2.0 ലിറ്റര് ടര്ബോ ഡീസല് എന്ജിന്‍ 194 ബിഎച്ച്പിപവറും 370 എന്എംടോര്ക്കും, സി 300ഡി മോഡല്‍ 245 ബിഎച്ച്പിപവറും 370 എന്എംടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള് മോഡലിലെ 2.0 ലിറ്റര് എന്ജിന്‍ 203 ബിഎച്ച്പി പവറും 280 എന്എംടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്‍.

Content Highlight: Malayalam actress Bhavana has acquired a new luxury vehicle Mercedes Benz

  • Tags
  • benz
  • bhavana nivin
  • Malayalam actress Bhavana
  • Mercedes Benz
  • new car
Facebook
Twitter
Pinterest
WhatsApp
Previous articleബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ ‘എതിരാളി’ക്ക് സമ്മാനവുമായി മമ്മൂട്ടിയും
Next articleആറാം തമ്പുരാനായി പൊള്ളാര്‍ഡ്; ഒരോവറില്‍ ആറു സിക്‌സറുകള്‍; 

Most Popular

ഇത് വിമർശകർക്ക് നേരെയുള്ള സ്മാഷ്; സൈന ടീസർ

ബാഡ്മിന്റൻ താരം സൈന നെ​ഹ് വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സൈന എന്ന സിനിമയുടെ ടീസർ പുറത്ത്. ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി എത്തുന്നത്. കളം നിറഞ്ഞു കളിക്കുന്ന പരിണിതിയാണ്...
Read more

ട്രാഫിക് നിയമം തെറ്റിച്ച ദുൽഖറിന്റെ വണ്ടി പിന്നോട്ടെടുപ്പിച്ച് പൊലീസുകാരൻ; വിഡിയോ

അച്ഛനെപ്പോലെ വലിയ വാഹനപ്രേമിയാണ് ദുൽഖർ സൽമാൻ. ആഡംബര കാറുകളുടെ വലിയ കളക്ഷൻ തന്നെ താരത്തിനുണ്ട്. ഇപ്പോൾ താരത്തിന്റേതെന്ന പേരിൽ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഡംബര കാർ ട്രാഫിക് നിയമം...
Read more

പ്ലാറ്റ് ഫോം ടിക്കറ്റിന് 30 രൂപ, ഹ്രസ്വ ദൂര വണ്ടികളിലും ചാര്‍ജ് വര്‍ധന

റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജിലും വര്‍ധന വരുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് രാജ്യത്തെല്ലായിടത്തും മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള...
Read more

ഇന്ന് മലയാള ചലച്ചിത്ര നടൻ മുകേഷിന്റെ ജന്മദിനം

    മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും...
Read more