നടനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മുരളി ഗോപി. മോഹൻലാൽ ചിത്രം ദൃശ്യം 2 ലെ മിന്നും പ്രകടനത്തിലൂടെയാണ് ഈ വർഷത്തിന് താരം തുടക്കമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായവും നേടിയിരുന്നു. ഇപ്പോൾ മുരളി ഗോപിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാ ലോകം. മുരളി ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘ഹാപ്പി ബര്‍ത്ത്ഡേ ബിഗ് ബ്രദര്‍, സിനിമകള്‍, സ്വപ്നങ്ങള്‍, സിനിമയെക്കുറിച്ചുള്ള അവസാനിക്കാത്ത രാത്രി സംസാരങ്ങള്‍. ഈ വര്‍ഷം നിങ്ങള്‍ക്ക് ഏറ്റവും മികച്ചതാവട്ടെ’- പൃഥ്വിരാജ് കുറിച്ചു. മുരളി ഗോപിക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവന് നന്ദി പറഞ്ഞുകൊണ്ട് മുരളി ഗോപിയും എത്തി. ഇരുവരും ഒന്നിക്കുന്ന എമ്പുരാന് അണിയറയില്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. സൂപ്പര്‍ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്.
നടന് ഉണ്ണി മുകുന്ദനും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. ഖുറേഷി അബ്രഹാം/ സ്റ്റീഫന്‍ നെടുമ്പള്ളി, വട്ടു ജയന് പോലുള്ള ശക്തമായ പുരുഷത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനാണ് ഉണ്ണി ആശംസ അറിയിക്കുന്നത്. ജന്മദിനത്തെ തുടര്‍ന്ന് വണ്ണിലെ മുരളി ഗോപിയുടെ കാരക്റ്റര്‍ പോസ്റ്ററും പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദന് എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.
Content Highlight: Mammootty, Prithviraj, Unnimukundan and other film stars wishes on Murali Gopi’s birthday