രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ . ബ്രസീൽ ,ഫ്രാൻസ് ,ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് മേളയിലേത് . ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .
ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫ്ൻറെ ദെയ്ർ ഈസ് നോ ഈവിൾ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ പുരസ്കാരം നേടിയിട്ടുണ്ട് .ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയൽ ബട്ട് എ റെക്സ്റേഷൻ എന്ന ഇറ്റാലിയൻ സിനിമയും മത്സരത്തിനുണ്ട് . ബഹ്മെൻ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് ,ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്വീൻ ഡൈയിങ് , ബ്രസീലിയൻ സംവിധയകാൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ് , ബ്രസീലിയൻ ചിത്രം ഡസ്റ്ററോ,ഫ്രഞ്ച് ചിത്രം ബൈലീസവാർ , ബേർഡ് വാച്ചിങ് , റോം ,പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ .
Content Highlight: 14 films in the competition category, churuliyum and hashyamvum from Malayalam