Home Business നോക്കിയ 5.4 വാങ്ങുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
Technology

നോക്കിയ 5.4 വാങ്ങുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

7 Things You Should Know Before Buying a Nokia 5.4

Facebook
Twitter
Pinterest
WhatsApp

ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? വിപണിയിൽ ഇന്ന് ധാരാളം ഓപ്ഷനുകളുണ്ട്. അടുത്തിടെ എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയയും ഒരു പുതിയ ഫോൺ അവതരിപ്പിച്ചു, NOKIA 5.4. വമ്പൻ മത്സരം നിലനിൽക്കുന്ന 10,000-15,000 രൂപയുടെ സ്മാർട്ട്ഫോൺ സെഗ്മന്റിലേക്കാണ് നോക്കിയ 5.4-ന്റെ വരവ്. ഈ മാസം 17 മുതൽ ഫ്ലിപ്കാർട്ട്, നോക്കിയ വെബ്‌സൈറ്റുകളുടെയാണ് നോക്കിയ 5.4-ന്റെ വില്പന ആരംഭിക്കുക. നിങ്ങൾക്ക് NOKIA 5.4 വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അതിന് മുൻപായി പുത്തൻ സ്മാർട്ട്ഫോണിപറ്റിയുള്ള വിവരങ്ങൾ ചുവടെ വായിക്കാം.

1. 4 ജിബി റാം + 64 ജിബി മെമ്മറി, 6 ജിബി റാം + 64 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന നോക്കിയ 5.4-ന് യഥാക്രമം 13,999 രൂപയും, 15,499 രൂപയുമാണ് വില.

2. ഡസ്ക്, പോളാർ നൈറ്റ് എന്നിങ്ങനെ 2 നിറങ്ങളിൽ നോക്കിയ 5.4 വാങ്ങാം.

  1. 19.5:9 ആസ്പെക്ട് റേഷ്യോയും 400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള 6.5 ഇഞ്ച് എച്ച്ഡി + (720×1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഫോണിന്.
  2. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ 4 ജിബി/6 ജിബി റാമുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. 64 ജിബി ഓൺബോർഡ് മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഉയർത്താം.
  3. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ ക്ലസ്റ്റർ ആണ് നോക്കിയ 5.4-യ്ക്ക്. 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
  4. 10W ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.4-ന്.
  5. വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.                                                                                                     Content Highlight: 7 Things You Should Know Before Buying a Nokia 5.4
  • Tags
  • budget phone
  • ECONOMICAL PHONE
  • MEGAPIXEL
  • NOKIA5.4
Facebook
Twitter
Pinterest
WhatsApp

Most Popular

ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

Tradition
വ്രതങ്ങൾ കൃത്യമായി എടുക്കുകയും ചിട്ട വട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഫലം നിശ്ചയമാണ്. ഇൗശ്വരന് നമ്മിൽ വേർതിരിവുകളൊന്നുമില്ല. മനസ്സുരുകി വിളിക്കുന്നയിടത്ത് ഭ​ഗവാനെ നമ്മുക്ക് കാണാം. ഇവി വ്രതത്തിന്റെ കാര്യത്തിലേക്ക് എത്തിയാൽ ഞായറാഴ്ചകളാണ് കാര്യമായ മറ്റ്...

പുരുഷന്മാർ പാലിൽ ഇത് ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം…

  പാലും കൽക്കണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഒരു വശത്ത് പോഷകാഹാരത്തിന്റെ കാര്യത്തിൽ പാൽ ഒരു സമ്പൂർണ്ണ ആഹാരമാണ് എന്നാൽ മറുവശത്ത് കൽക്കണ്ടിന്റെ മധുരം മനസ്സിനൊപ്പം തലച്ചോറിനും സന്തോഷം നൽകുന്നു.  എന്നാൽ ഇവ...

BSNL Rs.199 ന്റെ പ്ലാനിൽ മാറ്റം, ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ആനുകൂല്യം!

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ഈ ഫെബ്രുവരി 1 മുതൽ തങ്ങളുടെ  199 രൂപയുടെ പദ്ധതിയിൽ ((BSNL Rs199 plan) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.   ഇനി നിങ്ങൾ...

സൂര്യയെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡികളാണ് സൂര്യയും ജ്യോതികയും (Jyothika). സിനിമയിൽ മിന്നി നിൽക്കുന്ന സമയത്ത് തന്നെയാണ് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ നടന്നത്.  ഇപ്പോഴിതാ സൂര്യയെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക. ഒരു...