Home FILM ENTERTAINTMENT 'ക്വോ വാഡിസ്, ഐഡ' ഉദ്ഘാടന ചിത്രം ; രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോവിഡ് ടെസ്റ്റ്  ഇന്നുമുതല്‍

‘ക്വോ വാഡിസ്, ഐഡ’ ഉദ്ഘാടന ചിത്രം ; രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോവിഡ് ടെസ്റ്റ്  ഇന്നുമുതല്‍

'Quo Wadis, Ida' inaugural film; Covid test for registered candidates from today in IFFK

Facebook
Twitter
Pinterest
WhatsApp

25-ാമത് രാജ്യന്തര ചലച്ചിത്രമേളക്ക് ബുധനാഴ്ച തുടക്കമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള  കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഇന്ന് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍  ആരംഭിക്കും. തിരുവനന്തപുരം ജില്ലക്കാര്‍ക്ക് തിങ്കളും ചൊവ്വയുമാണ് പരിശോധന. തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്ത മറ്റുജില്ലക്കാര്‍ക്ക് ചൊവ്വയും ബുധനും പരിശോധന നടക്കും.

കോവിഡ് മാനദണ്ഡം പാലിച്ച് ഇക്കുറി നാലുനഗരങ്ങളിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത് .തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയും മേള നടക്കും. പാലക്കാടാണ് സമാപനസമ്മേളനം.

ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേളയുടെ സമഗ്രസംഭാവന പുരസ്‌കാരം വിഖ്യാത സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന് വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങും. 80 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ തുറന്നുകാട്ടുന്ന ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടന ചിത്രം.
ഇത്തവണത്തെ ഓസ്‌കര്‍ പട്ടികയിലുള്ള ചിത്രമാണിത്. മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുഴലി, ജയരാജിന്റെ ഹാസ്യം എന്നിവയുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയ ബിരിയാണി, വാസന്തി എന്നിവ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Content Highlight: ‘Quo Wadis, Ida’ inaugural film; Covid test for registered candidates from today in IFFK

 

  • Tags
  • Adoor Gopalakrishnan
  • biriyani movie
  • Chuzhali
  • Hashyam
  • Ida
  • IFFK
  • Quo Wadis
Facebook
Twitter
Pinterest
WhatsApp

Most Popular

വിജയ് യേശുദാസ് ചിത്രം ‘സാല്‍മണ്‍ ത്രി ഡി’യിലെ പ്രണയഗാനം പുറത്തിറങ്ങി

ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന 'സാൽമൺ ത്രി ഡി' ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും...

കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, എന്ന് റിവ്യൂ  

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ...

ശ്രദ്ധനേടി ‘മഴ നനഞ്ഞ വഴികള്‍’

ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് അവരുടെ കുട്ടിക്കാല ഓർമകളും പ്രണയവുമൊക്കെ. തൊഴിൽമേഖലകൾ പലതാണെങ്കിലും മനസിൽ പ്രണയവും കുട്ടിക്കാലവും കാത്തുസൂക്ഷിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. കോഴിക്കോട് സിറ്റി സിവിൽ പോലീസ് ഓഫീസറായ ജയേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച '...

ദിയയുടെ വിവാഹം നടത്തിയത് പെണ്‍ പൂജാരി

കഴിഞ്ഞ ദിവസമാണ് നടി ദിയ മിര്‍സയും വൈഭവ് രേഖിയും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് വിവാഹചടങ്ങുകളുടെ ചിത്രമാണ്. പുരോഹിതയുടെ നേതൃത്വത്തിലായിരുന്നു...