Home FILM ENTERTAINTMENT സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Surya got infected by Covid

Facebook
Twitter
Pinterest
WhatsApp

 

തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും സൂര്യ കുറിച്ചു. ജീവിതം പഴയപോലെ ആയിട്ടില്ലെന്നും അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കണമെന്നും സൂര്യ ട്വിറ്ററിലൂടെ വ്യക്തമാക്കി. ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും.-താരം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.

സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ തമിഴ്നാട്ടിൽ ചലചിത്ര ഷൂട്ടിങ്ങുകൾക്ക് നിയന്ത്രണമുണ്ട്. 12382 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി കോളിവുഡ് താരങ്ങളാണ് സൂര്യയ്ക്ക് പെട്ടെന്നുള്ള രോഗശാന്തി നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

Content Highlight:  Surya got infected by Covid

  • Tags
  • film industry
  • suriya
  • tamil actor
  • tamil nadu covid
Facebook
Twitter
Pinterest
WhatsApp

Most Popular

‘ദൃശ്യം 3 ജീത്തുവിന്റെ മനസിലുണ്ട്, മോഹൻലാലുമായി സംസാരിച്ചു’; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഇന്നലെ രാത്രിയാണ് ചിത്രം എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. അതിനിടെ ചിത്രത്തിന് മൂന്നാം ഭാ​ഗമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്...
Read more

നാസയുടെ ചൊവ്വാ ദൗത്യത്തിന് കണ്ണും കാതുമായത് ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ

Technology
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവറിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായി ഇന്ത്യന്‍ വംശജ. ഇന്തോ അമേരിക്കന്‍ ശാസ്ത്രജ്ഞയായ സ്വാതി മോഹനാണ് പെഴ്സിവീയറൻസ് റോവറിന്റെ ദിശ, നാവിഗേഷന്‍, കണ്‍ട്രോള്‍ ഓപ്പറേഷന്‍ വിഭാഗത്തിനെ നയിച്ചത്. നാസയുടെ...

‘അടിവസ്ത്രമണിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവച്ചതിന് ബലാത്സംഗ ഭീഷണി

സോഷ്യൽ മീഡിയയിൽ അടിവസ്ത്രമണിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവച്ചതിന് ബലാത്സം​ഗ ഭീഷണി നേരിടേണ്ടി വന്നുവെന്ന് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. അനുരാ​ഗിന് ആ​ദ്യ ഭാര്യ ആരതി ബജാജിൽ ജനിച്ച മകളാണ് ആലിയ....

ആഘോഷിച്ച് കാര്‍ത്തിക്കും കൂട്ടരും

ടീം ബസില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴുള്ളൊരു നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു തമിഴ്‌നാട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സമൂഹമാധ്യമങ്ങളിലെത്തിയത്. ഷാറൂഖ് ഖാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ നിമിഷം നിര്‍ത്താതെ ആരവം വിളിച്ചായിരുന്നു ടീം ബസിനുള്ളിലെ തമിഴ്‌നാട്...