കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും തെറ്റായ വിവരങ്ങൾ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഇനി മുതൽ മാർക്ക് ചെയ്യുകയും. സ്ഥിരമായി അത്തരം വാർത്തകൾ പ്രചരിപ്പിച്ചാൽ അക്കൗണ്ടുകൾ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യുകയും ചെയ്യും.
ഇതിനായി ട്വിറ്റർ പുതിയ സ്ട്രൈക്ക് സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട് സ്ട്രൈക്ക്. അഞ്ചോ അതിലധികമോ പ്രാവശ്യം തെറ്റിദ്ധരിപ്പിക്കുന്ന വർത്തകൾക്കുള്ള സ്ട്രൈക്കുകൾ ലഭിച്ചാൽ നിങ്ങളുടെ അക്കൗണ്ട് എന്നേന്നേക്കുമായി സസ്പെൻഡ് ചെയ്യും.
കോവിഡ് 19 ചട്ടങ്ങൾ കൊണ്ട് വന്നതിന് ശേഷം ട്വിറ്റർ ആകെ 8400 ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും 11.5 മില്യൺ അക്കൗണ്ടുകൾക്ക് വാണിംഗ് കൊടുക്കുകയും ചെയ്തു. ഒരു സ്ട്രൈക്ക് ലഭിച്ചാൽ ഒരു തരത്തിലുള്ള നടപടിയും എടുക്കില്ല. രണ്ടെണ്ണം ലഭിച്ചാൽ 12 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. മൂന്നെണ്ണം ലഭിച്ചാൽ വീണ്ടും 12 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. നാലാമത്തെ സ്ട്രൈക്കിൽ 7 ദിവസത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. എന്നാൽ അഞ്ചാമത്തെ സ്ട്രൈക്കിൽ അക്കൗണ്ട് എന്നേന്നേക്കുമായി സസ്പെൻഡ് ചെയ്യും.
Content Highlight: Your account will be blocked if you tweet misleading news about Covid 19