Home Technology 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു
Technology

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു

PSLV C-51 launched with 19 satellites

Facebook
Twitter
Pinterest
WhatsApp

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിൻ്റെ ആമസോണിയ 1 ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രങ്ങൾ ഇന്ത്യൻ സമയം 12 20 ഓടെ ഭ്രമണപഥത്തിലെത്തും.

ഇതിൽ ഒരു ഉപഗ്രഹമായ സതീഷ് സാറ്റിൽ ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്പേസ് കി‍ഡ്സ് ഇന്ത്യ എന്ന ചെന്നൈ അധിഷ്ഠിത കമ്പനിയാണ് ഉപഗ്രഹത്തിന് പിന്നിൽ. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്‍റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്.

ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlight: PSLV C-51 launched with 19 satellites

  • Tags
  • 19 satellites
  • Amazonia of Brazil
  • INDIAN SPACE RESEARCH
  • ISRO
  • launched
  • PSLV C-51
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...