Home Fitness Manthra യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Facebook
Twitter
Pinterest
WhatsApp

പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. ഇതിന് എട്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ട് അഷ്ടാംഗയോഗമെന്നു പറഞ്ഞുവരുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. അതിൽ ആദ്യത്തെ നാലെണ്ണത്തെ ഹഠയോഗമെന്നു പറയുന്നു. ഹഠയോഗം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണ്. രണ്ടാമത്തെ നാലെണ്ണത്തെ രാജയോഗമെന്നു പറയുന്നു. രാജയോഗം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനു സഹായിക്കുന്നു. ഭാരതത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.യോഗ ചെയ്യുന്നവർ പാലിക്കേണ്ട നിയമങ്ങൾ∙ വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവർ തിരഞ്ഞെടുക്കേണ്ടത്.∙ യോഗ ചെയ്യാൻ തുടങ്ങതിനു മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.∙ കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം∙ പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ∙ പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും (ലങ്കോട്ടി) സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.∙

രാവിലെ നാലുമണി മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം∙ യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.∙ കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യരുത്∙ കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ∙ യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്∙ സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്∙ വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.

യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.∙ ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല∙ യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ∙ യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

Facebook
Twitter
Pinterest
WhatsApp
Previous articleദിലീപ് തന്നെ വന്നു കണ്ടു, ഞാന്‍ ആത്മവിശ്വാസം നല്‍കി,പ്രശ്നങ്ങള്‍ സധൈര്യത്തോടെ ദിലീപ് നേരിട്ടതിനെ അഭിനന്ദിച്ചെന്നും ബാലചന്ദ്രമേനോന്‍
Next articleവിദ്യാനൃത്യ സദൻ അഞ്ചാം വാർഷികാഘോഷ നിറവിൽ

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....