Home Art വിദ്യാനൃത്യ സദൻ അഞ്ചാം വാർഷികാഘോഷ നിറവിൽ

വിദ്യാനൃത്യ സദൻ അഞ്ചാം വാർഷികാഘോഷ നിറവിൽ

Facebook
Twitter
Pinterest
WhatsApp

പ്രമുഖ ക്ലാസിക്കൽ ഡാൻസർ രമ വിവേകിന്റെ നേതൃത്വത്തിൽ പവായ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യനൃത്യ സദന്റെ അഞ്ചാം വാർഷികാഘോഷ വേദി നൃത്ത സംഗീത കലാകാരന്മാരുടെ സംഗമവേദിയായി.

പ്രാർത്ഥന ഗാനത്തിന് ശേഷം നൃത്ത അദ്ധ്യാപകരായ രമ വിവേക് , മൃദുല പ്രതോഷ് , സൗമ്യ മിഷാൽ, ദിവ്യ നായർ എന്നിവർ ചേർന്നവതരിപ്പിച്ച “പഞ്ചഭൂതം ” നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. മുംബൈയിലെ അറിയപ്പെടുന്ന നൃത്താദ്ധ്യാപകർ വേദിയിൽ നൃത്ത വിസ്മയം തീർത്തപ്പോൾ കലാസ്വാദകർക്ക് നവ്യാനുഭവമായി . തുടർന്ന് കുരുന്ന് പ്രതിഭകൾ ഉൾപ്പെടെ അമ്പതിലധികം കലാകാരികളാണ് വിവിധ നൃത്തരൂപങ്ങളുമായി അരങ്ങിലെത്തിയത്. മഹാരാഷ്ട്ര കേരള സംസ്ക്കാരം വിളിച്ചോതുന്ന വൈവിധ്യമാർന്ന മഹാദേവ സ്തുതി , അടവ് നൃത്തം, കേരള തമിഴ്‌നാട് പാരമ്പര്യങ്ങളെ തൊട്ടുണർത്തുന്ന മോഹിനിയാട്ട ഭാരതനാട്ട്യ ഫ്യൂഷൻ തുടങ്ങിയ നൃത്തരൂപങ്ങളുമായി മുംബൈയിലെ കലാകാരികൾ അരങ്ങിനെ വിസ്മയിപ്പിച്ചു. വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കരെ അനുസ്മരിച്ചുകൊണ്ട് വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഫ്യൂഷൻ മ്യൂസിക് സംഗീതാസ്വാദകർ നിറകയ്യടികളോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ വശ്യ ഭംഗിയെ വർണിച്ച്‌ കൊണ്ടുള്ള ഗാനാലാപങ്ങൾ ഹൃദ്യമായി.

സഞ്ജീവ് തണ്ടൻ, രാജീവ് മാത്തൂർ, യൂ.കെ നമ്പ്യാർ , അഡ്വ. പദ്മ ദിവാകരൻ, സുനിൽ നായർ , ഗോപാൽ ശർമ്മ മെമ്മോറിയൽ സ്കൂൾ പ്രിൻസിപ്പാൾ സുധ ശരൺ , ഭാസ്‌ക്കരൻ നമ്പ്യാർ, തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. ഗുരു രാജേന്ദ്ര നായിഡു (നൃത്തം), കൃഷ്ണമോഹൻ നെടുമ്പള്ളി (വയലിൻ), ആശിഷ് എബ്രഹാം (ബഹുമുഖ പ്രതിഭ), ദിവ്യാ നായർ (സംഗീതം ) തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

Facebook
Twitter
Pinterest
WhatsApp
Previous articleയോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next article‘അക്ഷരമാല പകര്‍ത്താന്‍ നോട്ട് വാങ്ങി തുടങ്ങിയ ബന്ധം’; ആദ്യ പ്രണയോപഹാരം 15 രൂപയുടെ ബ്രേസ്ലറ്റ്.. പ്രണയ കഥ പറഞ്ഞ് ടോവിനോ തോമസ്

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...