ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് സൂരജേട്ടൻ. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് ഗോപൻ സൂരജേട്ടനായി മാറുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. ഫിറ്റ്നസ് ഫ്രീക്കനായി പര്സപരത്തിലൂടെ എത്തിയ വിവേക് ഗോപനെ സംബന്ധിച്ച ഒരു വാർത്തയാണ് കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിശദമായി വായിക്കാം! നെന്മണിക്കര പഞ്ചായത്ത് മൂന്നാം വാർഡ് ബിജെപി സ്ഥാനാർഥി രാജേഷ് രാജിനുവേണ്ടി വിവേക് വോട്ട് തേടി എത്തിയതോടെയാണ് മിനി സ്ക്രീൻ താരം ബിജെപി അനുഭാവി ആണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. നല്ല നല്ല സംഭവങ്ങൾ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജൻ കൂടിയായ രാജേഷേട്ടന് വിജയാശംസകൾ എന്നാണ് വീഡിയോയിലൂടെ വിവേക് പറഞ്ഞത്.
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് വിവേക് ബിജെപിയിൽ ചേർന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. അതിനും പിന്നാലെയാണ് ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് വിവേക് വ്യക്തമാക്കിയത്. ഇതോടെയാണ് കാര്യം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നിരവധി ട്രോളുകളും സോഷ്യൽ മീഡിയ അറ്റാക്കും വിവേകിന് നേരെ ഉയർന്നു.
Content Highlight: Vivek gopan talks about political shaming he faces by other parties