രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കൊറോണയോടൊപ്പം തന്നെ ചുടും വർധിക്കുകയാണ്. മനുഷ്യരെ പോലെത്തന്നെ മൃഗങ്ങളും ചൂട് സഹിക്കാതെ തണല്‍ തേടിയിറങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൂട് സഹിക്കാതെ നാട്ടിലിറങ്ങിയ ഒരു കൂറ്റൻ പാമ്പിനെ ഒരു ബക്കറ്റ് വെള്ളത്തിൽ കുളിപ്പിക്കുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Content Highlight: Viral video of a big poisonous king cobra enjoying cold water bath shower