Home Eco Watch ജീവൻ കൊടുത്തും പശുക്കളെ സംരക്ഷിക്കുന്ന ഒരു സമൂഹം, പശുക്കളാണ് ഇവർക്ക് എല്ലാം; കാണാം ചിത്രങ്ങൾ
Eco WatchTradition

ജീവൻ കൊടുത്തും പശുക്കളെ സംരക്ഷിക്കുന്ന ഒരു സമൂഹം, പശുക്കളാണ് ഇവർക്ക് എല്ലാം; കാണാം ചിത്രങ്ങൾ

About the Sudan's Mundari tribe cow tradition

Facebook
Twitter
Pinterest
WhatsApp

ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർ​ഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ നോക്കിയാലും നമുക്ക് പശുക്കളെ കാണാം. അവരുടെ ജീവിതം തന്നെ പശുക്കളുമായി ചേർന്നുള്ളതാണ്. അവരുടെ ജീവിതമാർ​ഗവും പശുവളർത്തൽ തന്നെയാണ്. അവിടുത്തെ വിശേഷങ്ങളറിയാം. ചിത്രങ്ങൾ കാണാം.

പശുക്കളെ കന്നുകാലികളുടെ രാജാവായിട്ടാണ് അവർ കണക്കാക്കുന്നത്. അവർക്ക് പശുക്കളില്ലാതെ വിവാഹം കഴിക്കാനോ, കച്ചവടം ചെയ്യാനോ, അതിജീവിക്കാനോ കഴിയില്ല. ഒരു പശുവിനെ വിൽക്കുക എന്നത് അവിടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ ഒരു കാര്യമാണ്. അവരുടെ പശുക്കൾ ഏഴ് മുതൽ എട്ട് അടി വരെ ഉയരം വയ്ക്കും. ഒരെണ്ണത്തിന് നാൽപതിനായിരം രൂപയാണ് വില. അതുകൊണ്ട് തന്നെ അവയാണ് അവിടത്തുകാരുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം.

അവിടെ കുട്ടികളാണ് ദൈനംദിന ജോലികളിൽ ഭൂരിഭാഗവും ചെയ്യുന്നത്. കാലത്ത് എഴുന്നേറ്റ ഉടൻ കുട്ടികൾ ചാണകം ശേഖരിച്ച് തീയിടുന്നു. ഇത് പ്രദേശത്തുള്ള ഈച്ചകളെയും കൊതുകുകളെയും ഓടിക്കാനാണ്. ഈ ചാണകം കത്തിച്ചുണ്ടാക്കുന്ന ഭസ്‌മം മുണ്ടാരികൾ സ്വന്തം ശരീരത്തിലും കന്നുകാലികളുടെ ശരീരത്തിലും തേക്കുന്നു. കൊതുകുകൾക്കെതിരെയുളള ഒരു  സംരക്ഷണോപാധിയാണ് അത്. കന്നുകാലികളെ ദിവസം മുഴുവൻ മേയാൻ വിടുകയും വൈകിട്ടാകുമ്പോൾ അവയെ വൃത്തിയാക്കുകയും തൂണുകളിൽ ബന്ധിക്കുകയും ചെയ്യുന്നു. കൊച്ചുകുട്ടികളും, രക്ഷാകർത്താക്കളും പശുക്കളോടൊപ്പമാണ് ഉറങ്ങുന്നത്. മുണ്ടാരിയുടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, പശുവിന്റെ മൂത്രം ഉപയോഗിച്ചാണ് അവർ മുഖം കഴുകുന്നതും ചിലപ്പോൾ തല കുളിക്കുന്നതു പോലും എന്നതാണ്. എല്ലാ അണുക്കളെയും കൊല്ലാൻ ഗോമൂത്രത്തിനാകുമെന്ന് അവർ വിശ്വസിക്കുന്നു. എന്തിനേറെ അസുഖങ്ങൾ വരാതിരിക്കാൻ പാൽ മാത്രമല്ല, ഗോമൂത്രവും അവർ കുടിക്കുന്നു.

Content Highlight: About the Sudan’s Mundari tribe cow tradition

  • Tags
  • cows
  • mundari
  • sudan
  • tribes
Facebook
Twitter
Pinterest
WhatsApp

Most Popular

ജീവൻ കൊടുത്തും പശുക്കളെ സംരക്ഷിക്കുന്ന ഒരു സമൂഹം, പശുക്കളാണ് ഇവർക്ക് എല്ലാം; കാണാം ചിത്രങ്ങൾ

Eco Watch
ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർ​ഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ...

‘ഗോ ബാക്ക് മോദി’, ബിജെപിയുടെ പരാതിയിൽ നടി ഓവിയ ഹെലനെതിരെ കേസ്

തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT...

‘സിഗററ്റ്’ വലിക്കുന്ന പോലെ പുക പുറന്തള്ളി; പാമ്പിനെ പോലെ തോന്നിക്കുന്ന ഒന്നിനെ വിഴുങ്ങി, മീനിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്

Eco Watch
‍ ഓരോ ദിവസവും നിരവധി പ്രപഞ്ച രഹസ്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ രഹസ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ വിസ്മയം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ്...

‘കണ്ടു, ക്ഷണ നേരത്തേക്ക്’- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

  ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം...