കഴിഞ്ഞ ദിവസം ആയിരുന്നു നാദിർഷായുടെ മകളുടെ വിവാഹം നടന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മിക്കവരും പങ്കെടുത്ത ചടങ്ങിൽ ദിലീപിന് ഒപ്പം ചേർന്ന് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാകും ഒരു പക്ഷേ നവ ദമ്പതികളെ പോലെ തന്നെ ആരാധകരും ഏറ്റെടുത്തത്. നാദിർഷായുടെ മകൾ ഐഷയുടെ ഉറ്റ സുഹൃത്ത് കൂടിയായ മീനാക്ഷി വിവാഹ നിശ്ചയത്തിനും സ്റ്റാർ ആയിരുന്നു. ഇവർക്ക് സ്വന്തമായി ഒരു ഗ്യാങ് തന്നെയുണ്ട്. ആ ഗ്യാങ്ങിൽ ഭാഗം ആണ് നടി നമിതയും. ഇപ്പോൾ മീനാക്ഷി ഫാൻ പേജിലൂടെ ബ്രൈഡ്സ് സ്ക്വാഡ് എന്ന ക്യാപ്ഷനിൽ ആണ് ഏഴു സുന്ദരിമാരുടെ ചിത്രം വൈറൽ ആകുന്നത്.
ഒരേ കോസ്റ്റ്യൂം ഒക്കെ അണിഞ്ഞെത്തിയ താര സുന്ദരിമാരിൽ അവിടെയും മീനാക്ഷി തന്നെയാണ് സ്റ്റാർ ആയത്. എല്ലാ കണ്ണുകളും തന്നിലേക്ക് ആകർഷിച്ച മീനാക്ഷിയുടെയും കൂട്ടരുടെയും ചിത്രം ഇപ്പോൾ ഫാൻ പേജുകളിൽ വൈറൽ ആവുകയാണ്. അതേസമയം പുതിയ ചിത്രമാണോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Content Highlight: Viral Photos of Seven ladies from malayalam film industry in a single frame including the daughter of Dileep and Manju, Meenakshi