Home mollywood രാധികയുമായി വിവാഹം തീരുമാനിച്ചതിനെ കുറിച്ച് സുരേഷ് ഗോപി

രാധികയുമായി വിവാഹം തീരുമാനിച്ചതിനെ കുറിച്ച് സുരേഷ് ഗോപി

Wedding anniversary of Suresh Gopi

Facebook
Twitter
Pinterest
WhatsApp
സുരേഷ് ഗോപി – രാധിക മുപ്പത്തിയൊന്നാം വിവാഹ വാർഷികം; ആശംസകൾ നേർന്ന് ഗോകുൽ!

സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. ഇരുവരും ഇന്ന് മുപ്പത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സിനിമാ പ്രേമികളും താരങ്ങളുടെ ആരാധകരുമൊക്കെ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോകുലിൻ്റെ ആശംസ. രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോഴായിരുന്നു അച്ഛൻ ഫോണിൽ വിളിച്ചത്. 1989 നവംബർ 18ാം തീയതി ആയിരുന്നു അത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി എന്നായിരുന്നു അച്ഛൻ തന്നോട് അന്ന് ഫോണിലൂടെ പറഞ്ഞിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നും അച്ഛൻ പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഞങ്ങൾ നാല് സഹോദരന്മാരാണെന്നും പെൺകുട്ടികൾ ഇല്ലെന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് സുരേഷ് ഗോപി അന്ന് അച്ഛന് കൊടുത്ത മറുപടിയും ഇപ്രകാരമായിരുന്നു.

Content Highlight: Wedding anniversary of Suresh Gopi

  • Tags
  • radhika
  • Suresh Gopi
  • suresh gopi wife
  • wedding anniversary
Facebook
Twitter
Pinterest
WhatsApp

Most Popular

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍

ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി 5ജി സര്‍വീസ് വാണീജ്യ അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമാക്കി. ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്‌വര്‍ക്കിലാണ് ആദ്യമായി സര്‍വീസ് അവതരിപ്പിച്ചത്. നിലവിലെ 1800 മെഗാഹെര്‍ട്ട്‌സിലുള്ള...

2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്തത് ബിരിയാണി; കണക്കുകൾ പുറത്ത് വിട്ട് സൊമാറ്റോ

2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സൊമാറ്റോയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഓരോ മിനിട്ടിലും 22 ഓർഡറുകൾ സൊമാറ്റോ ഡെലിവറി ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്....

സഞ്ചാരികളെ ആകര്‍ഷിക്കുന്ന തലസ്ഥാനത്തെ കടല്‍ കാഴ്ചകള്‍

കടല്‍ കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. കടല്‍ക്കാറ്റേറ്റ് നടക്കാനും അലതല്ലിവരുന്ന തിരമാലകളില്‍ കളിച്ചു രസിക്കാനും സൂര്യാസ്തമയം കാണാനും ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കാടും മേടും കായലും പോലെ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ബീച്ചുകള്‍....

സാങ്കേതിക തകരാർ; 1,577 വാഹനങ്ങൾ തിരിച്ചു വിളിച്ച് മഹീന്ദ്ര ഥാർ

സാങ്കേതിക തകരാറിനെ തുടർന്ന് വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാനൊരുങ്ങി മഹീന്ദ്രയുടെ ഥാർ. 1,577 വാഹനങ്ങളാണ് മഹീന്ദ്ര തിരിച്ചു വിളിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കാംഷാഫ്റ്റ് നിർമ്മാണത്തിലെ പിഴവ് സംശയിച്ചാണ് തീരുമാനം. ഡീസൽ എഞ്ചിനുള്ള 1,577 വാഹനങ്ങളിലാണ്...