‘ഹൃദയം’ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ ‘മാസ്റ്റര്‍’ കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും കല്യാണി പങ്കുവെച്ചിട്ടുണ്ട്.
ഈ അനുഭവം വർണ്ണിക്കാൻ വാക്കുകളില്ല എന്ന് കുറിച്ചുകൊണ്ടാണ് കല്യാണി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്തും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകർത്ത് മുന്നേറുന്ന മാസ്റ്റർ ഇതിനകം ഇന്ത്യയില്‍ നിന്ന് 125 കോടി ബോക്സോഫീസ് കളക്ഷൻ നേടിയിട്ടുണ്ട്.
Content Highlight:Vineet, Pranav and Kalyani came to see ‘Master’ during the shooting of the movie