Home FILM ENTERTAINTMENT സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹി

സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹി

Santhosh pandit helped Wayanad people

Facebook
Twitter
Pinterest
WhatsApp

സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യന്റെ നന്മകളെ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ലോകത്തിൽ തന്നെ കോവിഡ് കാലം ദുരിതപൂർണ്ണമായി തുടരുമ്പോൾ കേരളത്തിലെ സർക്കാരോ പ്രതിപക്ഷ സംഘടനയോ തിരിഞ്ഞു നോക്കാതെ ഇരുന്ന വയനാട്ടിലെ ആദിവാസി കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി, ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ടിവിയോ, ഫോണോ മറ്റു പഠനോപകരണങ്ങളോ ഇല്ലാത്ത ആദിവാസി കുടിലുകളിലെ കുട്ടികൾക്ക് ടെലിവിഷൻ സെറ്റ് വാങ്ങി നൽകി, പുസ്തകങ്ങളും പേന, പെൻസിൽ തുടങ്ങിയ എത്തിച്ചു നൽകി. ആ കുട്ടികളുടെ മാതാപിതാക്കൾക്ക് ജീവനോപാധികൾ എത്തിച്ചു നൽകുന്നതിലും സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യന്റെ നന്മയും സ്നേഹവും പ്രകടമായി. സ്ത്രീകളുടെ ഓരോ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ട് അവർക്കു ഒരു വരുമാന മാർഗം കണ്ടെത്തുന്നതിന് വേണ്ടി, അവരുടെ ഉന്നമനത്തിനു വേണ്ടി തയ്യൽ മെഷീനുകളും, തുന്നലിനാവശ്യമായ മറ്റു സാധന സാമഗ്രികളും, എന്തിനേറെ തയ്ക്കുന്നതിനാവശ്യമായ തുണികളടക്കം എത്തിച്ചു കൊടുത്തു ഈ വലിയ മനുഷ്യൻ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റു ചില വീടുകളിലേക്ക് സന്തോഷിന്റെ കാരുണ്യം ഒഴുകിയെത്തിയത് ആടുമാടുകളുടെയും , പശുക്കളുടെയും രൂപത്തിലാണ്.

ഇവിടം കൊണ്ടും തീർന്നില്ല അദ്ദേഹത്തിന്റെ നന്മ. ഇപ്പോള് വയനാട്  ജില്ലകളിൽ തീർത്തും നിർദ്ധനരായ കുടുംബങ്ങൾക്ക് ജീവിക്കുവാനായി  കട പണിഞ്ഞു നൽകിയും മാതൃകയായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

മലയാളം സിനിമ ഇദ്ദേഹത്തെ മാതൃക ആകണ്ടതാണ്.

Content Highlight: Santhosh pandit helped Wayanad people

  • Tags
  • business
  • DIRECTOR
  • helping poor
  • malayalam actor
  • santhosh pandit
  • wayanad
Facebook
Twitter
Pinterest
WhatsApp
Previous articleസിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും
Next articleOTTക്കു കൊടുക്കാതെ കുറുപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു 

Most Popular

ആഷിക് അബു സംവിധാനം ചെയുന്ന ബഷീറിന്‍റെ ‘നീലവെളിച്ച’ത്തില്‍ പൃഥ്വിരാജും റിമയും

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ 'നീലവെളിച്ചം' ഒരിക്കല്‍ക്കൂടി സിനിമാരൂപത്തിലേക്ക് എത്തുന്നു. ആഷിക് അബുവാണ് അതേ പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ്...
Read more

ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ

മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ...
Read more

വേദികയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട് വൈറൽ

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മദ്രാസി എന്ന ചിത്രത്തിലാണ് വേദിക ആദ്യമായി അഭിനയിച്ചത്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. പിന്നീട് തെലുങ്കില്‍ തുടക്കം...
Read more

സൂര്യ ഗൗതം മാജിക് വീണ്ടും വരുന്നു നവരസത്തിലൂടെ

ഒരു പതിറ്റാണ്ടിനുശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന ഹ്രസ്വചിത്രമായ "നവരസ" പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ ഹ്രസ്വ ചിത്രം ഒമ്പത് ഭാഗങ്ങൾ ഉള്ള ഒരു ആന്തോളജിയുടെ ഭാഗമാണ്. ഈ ഒൻപത് സംവിധായകരിൽ...
Read more