Home mollywood വിടപറഞ്ഞ സുഹൃത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ വിജയ് ബാബു

വിടപറഞ്ഞ സുഹൃത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ വിജയ് ബാബു

Vijay Babu to make his deceased friend Shanavas's first screenplay into a film

Facebook
Twitter
Pinterest
WhatsApp

സൂഫിയും സുജാതയും റിലീസ് ചെയ്ത് അധികം വൈകാതെയാണ് ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് വിടപറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് നിർമാതാവ് വിജയ് ബാബു. ഷാനവാസിന്റെ അടുപ്പമുള്ളവർ ഒന്നിച്ച ഒരു പരിപാടിയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്നാണ് തിരക്കഥ വിജയ് ബാബുവിന് കൈമാറിയത്. ഫേയ്സ്ബുക്കിലൂടെ വിജയ് ബാബു തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

“ഷാനവാസുമായി അടുപ്പമുണ്ടായിരുന്ന ഞങ്ങൾ കുറിച്ചുപേർ ഞാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കായി കൊച്ചിയിൽ ഒത്തുകൂടി.  എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ ‘സല്‍മ’ അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു”, വിജയ് ബാബു കുറിച്ചു.

 Content Highlight: Vijay Babu to make his deceased friend Shanavas’s first screenplay into a film

  • Tags
  • malayala film
  • new film
  • shanavas
  • Vijay babu
Facebook
Twitter
Pinterest
WhatsApp

Most Popular

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...