ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ
വിവാഹപാർട്ടിക്കിടെ മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയും മോളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്.
ആ അമ്മയും മോളും മറ്റാരുമല്ല, ബോളിവുഡ് നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യയുമാണ്. ഐശ്വര്യയുടെ അടുത്ത ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മോളും തകർപ്പൻ നൃത്തച്ചുവടുകളുമായി വേദി കയ്യടക്കിയത്. ഇരുവര്‍ക്കുമൊപ്പം അഭിഷേക് ബച്ചനും ചുവട് വച്ചു.
അമ്മയുടെ നൃത്തച്ചുവടുകൾ നോക്കി അതേപോലെ അനുകരിയ്ക്കുകയായിരുന്നു ആരാധ്യ. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. അമ്മയും മോളും പപ്പയും ചേര്‍ന്നുള്ള നൃത്തം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
Content Highlight: Video of daughter Aaradhya dancing and competing with Aishwarya Rai