Home FILM ENTERTAINTMENT IFFKയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം

IFFKയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം

The Palakkad edition of IFFK starts today

Facebook
Twitter
Pinterest
WhatsApp

കുംഭ മാസ പൊരിവെയിലില്‍ പാലക്കാടിന് അഭ്രപാളി കാഴ്ചയുടെ കുളിരേകാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെത്തി. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാടന്‍ മണ്ണില്‍ ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഡെലിഗേറ്റ് പാസ് വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മേള സമാപിക്കുന്നത്.

 

കരിമ്പനയുടെയും നെല്ലറയുടെയും നാട്ടിലേക്ക് ആദ്യമായാണ് രാജ്യാന്തര ചലച്ചിത്ര മേള വിരുന്നെത്തുന്നത്. നഗരത്തിലെ 5 തിയേറ്ററുകളിലായി 80 സിനിമകള്‍ ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. ബോസ്‌നിയന്‍ ഹത്യയുടെ നേര്‍ക്കാഴ്ച പറയുന്ന ജാസ്മില സബാനിക് സംവിധാനം ചെയ്ത ക്വോ വാഡിസ് ഐഡ ആണ് ഉദ്ഘാടന ദിനത്തില്‍ ആദ്യം കാഴ്ചക്കെത്തുക. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് പ്രിയ തിയേറ്ററില്‍ പ്രദര്‍ശനം. മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന 14 ചിത്രങ്ങളില്‍ രണ്ട് മലയാള പ്രാതിനിധ്യമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി തന്നെയാണ് ഏവരും കാത്തിരിക്കുന്ന ചിത്രം. കൊവിഡ് പ്രോട്ടോക്കോള്‍ പൂ!ര്‍ണമായി പാലിച്ച് 1500 ഡെലിഗേറ്റുകള്‍ക്കാവും പ്രവേശനം.

താരേക്കാടുളള എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ പ്രതിനിധികള്‍ക്കുളള കൊവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും തിയറ്ററിനകത്തേക്കുള്ള പ്രവേശനം. മാര്‍ച്ച് അഞ്ചിന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ സുവര്‍ണ ചകോരം ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ സിനിമാ മേഖലയില്‍ നിന്നുളളവരെ മാത്രം ഉള്‍ക്കൊളളിച്ചാവും സമാപന ചടങ്ങുകള്‍ നടത്തുക.

Content Highlight: The Palakkad edition of IFFK starts today

 

  • Tags
  • FILM FEST
  • IFFK
  • kerala
  • PALAKKAD
Facebook
Twitter
Pinterest
WhatsApp

Most Popular

IFFKയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം

കുംഭ മാസ പൊരിവെയിലില്‍ പാലക്കാടിന് അഭ്രപാളി കാഴ്ചയുടെ കുളിരേകാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെത്തി. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാടന്‍ മണ്ണില്‍ ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി....

അടിവസ്ത്രം ധരിച്ചതിന്, 17കാരിയെ വീട്ടിലേക്ക് മടക്കിവിട്ട് അധ്യാപിക 

അനുചിതമായ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്കൂളിലെത്തിയ 17കാരിയെ വീട്ടിലേക്ക് തിരിച്ചയച്ച് അധികൃതർ. കുട്ടിയുടെ വസ്ത്രം അടിവസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് മകളെ അധ്യാപിക തിരിച്ചയച്ചതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കാനഡയിലെ നോർകാം സീനിയർ സെക്കൻഡറി...

കുരുമുളക് പറിക്കാൻ മരത്തിൽ കയറി അനുശ്രീ

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകർക്കിടയിൽ. സോഷ്യൽ മീഡിയയിലും താരം വീട്ടുകാർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്.  രസകരമായ കുറിപ്പിനൊപ്പം...

ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ആവേശമായിരുന്നു ശോഭന. പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം മികച്ച തിരിച്ചുവരവ്...
Read more