Home news അടിവസ്ത്രം ധരിച്ചതിന്, 17കാരിയെ വീട്ടിലേക്ക് മടക്കിവിട്ട് അധ്യാപിക 

അടിവസ്ത്രം ധരിച്ചതിന്, 17കാരിയെ വീട്ടിലേക്ക് മടക്കിവിട്ട് അധ്യാപിക 

The teacher sent the 17-year-old back home for wearing inappropriate cloths

Facebook
Twitter
Pinterest
WhatsApp

നുചിതമായ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്കൂളിലെത്തിയ 17കാരിയെ വീട്ടിലേക്ക് തിരിച്ചയച്ച് അധികൃതർ. കുട്ടിയുടെ വസ്ത്രം അടിവസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് മകളെ അധ്യാപിക തിരിച്ചയച്ചതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കാനഡയിലെ നോർകാം സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്.

കാൽമട്ടുവരെ നീളമുള്ള ഉടുപ്പും ജംപറും ധരിച്ചാണ് കുട്ടി സ്കൂളിലെത്തിയത്. എന്നാൽ കുട്ടിയുടെ വേഷം ആൺകുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ടീച്ചർ പ്രതികരിച്ചത്.  കുട്ടിയെ ക്ലാസിൽ നിന്ന് പുറത്തിറക്കി പ്രധാന അധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു ടീച്ചർ. പ്രധാന അധ്യാപികയും കുട്ടിയുടെ വേഷത്തിൽ അപാകതയുണ്ടെന്ന് നില‌പാടെടുത്തു. പഠനത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള വേഷങ്ങൾ ധരിക്കുന്നതിൽ നിന്ന് സ്കൂളിലെ ഡ്രസ് കോഡ് അനുവദിക്കില്ലെന്ന് അവർ പ്രതികരിച്ചു.

സുഹൃത്തിനോടുണ്ടായ സമീപനത്തിൽ പ്രതിഷേധിച്ച് ചില സുഹൃത്തുക്കൾ ക്ലാസുകൾ ബഹിഷ്കരിച്ചു. സ്കൂൾ നടപടിയോട് ശക്തമായി പ്രതിഷേധിച്ച പെൺകുട്ടിയുടെ പിതാവ് ക്രിസ്റ്റഫർ വിൽസൺ പരാതി നൽകാനായി സ്കൂളിൽ എത്തി. ഈ സമയം കുട്ടിയെ വീട്ടിൽ പറഞ്ഞയച്ച ടീച്ചർ യഥാസ്ഥിതിക ചിന്താ​ഗതിക്കാരി ആണെന്നായിരുന്നു പ്രധാന അധ്യാപിക പറഞ്ഞത്. ക്രിസ്റ്റഫർ തന്നെയാണ് സംഭവം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതും. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകരുതെന്നും 2021ലാണ് ഇത് സംഭവിക്കുന്നതെന്നോർത്ത് താൻ ദുഃഖിതനാണെന്നും ക്രിസ്റ്റഫർ കുറിച്ചു.

Content Highlight: The teacher sent the 17-year-old back home for wearing inappropriate cloths

  • Tags
  • Canada.
  • Senior Secondary School
  • teenagers
Facebook
Twitter
Pinterest
WhatsApp

Most Popular

അടിവസ്ത്രം ധരിച്ചതിന്, 17കാരിയെ വീട്ടിലേക്ക് മടക്കിവിട്ട് അധ്യാപിക 

അനുചിതമായ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്കൂളിലെത്തിയ 17കാരിയെ വീട്ടിലേക്ക് തിരിച്ചയച്ച് അധികൃതർ. കുട്ടിയുടെ വസ്ത്രം അടിവസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് മകളെ അധ്യാപിക തിരിച്ചയച്ചതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കാനഡയിലെ നോർകാം സീനിയർ സെക്കൻഡറി...

കുരുമുളക് പറിക്കാൻ മരത്തിൽ കയറി അനുശ്രീ

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകർക്കിടയിൽ. സോഷ്യൽ മീഡിയയിലും താരം വീട്ടുകാർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്.  രസകരമായ കുറിപ്പിനൊപ്പം...

ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ആവേശമായിരുന്നു ശോഭന. പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം മികച്ച തിരിച്ചുവരവ്...
Read more

ചിരി നിറച്ച് സുനാമി; ട്രെയിലർ എത്തി

  ലാലും ലാൽ ജൂനിയറും ഒന്നിച്ച സുനാമിയുടെ ട്രെയിലർ പുറത്ത്. കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്നസെന്റിന്റെ രസകരമായ നമ്പറുകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഇതിനൊപ്പം മുകേഷ് പഴയ ഫോമിൽ എത്തുന്നതും രസം പകരുന്നുണ്ട്....