തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും സൂര്യ കുറിച്ചു. ജീവിതം പഴയപോലെ ആയിട്ടില്ലെന്നും അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കണമെന്നും സൂര്യ ട്വിറ്ററിലൂടെ വ്യക്തമാക്കി. ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും.-താരം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ തമിഴ്നാട്ടിൽ ചലചിത്ര ഷൂട്ടിങ്ങുകൾക്ക് നിയന്ത്രണമുണ്ട്. 12382 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി കോളിവുഡ് താരങ്ങളാണ് സൂര്യയ്ക്ക് പെട്ടെന്നുള്ള രോഗശാന്തി നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Surya got infected by Covid