നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിഡിയോ പുറത്ത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളെല്ലാം എത്തിയ വിവാഹചടങ്ങുകൾ വലിയ ആഘോഷമായിരുന്നു. വിവാഹത്തിലെ മനോഹരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ മോഹൻലാലാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്.
മോഹൻലാലിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. തന്റെ കുടുംബത്തിലെ വിവാഹം പോലെയാണെന്ന് പറയുന്ന താരം ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും വാചാലനാവുന്നുണ്ട്. ഭാര്യ സുപ്രിയയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹൻലാലും കുടുംബവും പങ്കെടുത്തു.
പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. മഞ്ജു വാര്യർ, പ്രിയദർശൻ, ജോഷി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എം.ജി. ശ്രീകുമാർ, ജയസൂര്യ, ടൊവിനോ തോമസ്, ആഷിക് അബു, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു. താരങ്ങളെല്ലാം കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്.
Content Highlight: Producer Antony Perumbavoor’s daughter’s wedding video released.