Home news പഴക്കട അപ്പാടെ അകത്താക്കി പടയപ്പ, തിന്നു തീർത്തത് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങൾ

പഴക്കട അപ്പാടെ അകത്താക്കി പടയപ്പ, തിന്നു തീർത്തത് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങൾ

Wild Elephant ate about 180 kg of fruits from a Munnar retail fruit shop

Facebook
Twitter
Pinterest
WhatsApp

 

മൂന്നാർ പട്ടണത്തിൽ കഴിഞ്ഞ രാത്രി നടന്ന മോഷണമാണ് വാർത്തകളിൽ നിറയുന്നത്. ഒരു പഴക്കട അപ്പാടെയാണ് ഒറ്റയടിക്ക് കാലിയായത്. ആള് ആരെന്ന് അറിഞ്ഞിട്ടും മോഷണ മുതൽ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പടയപ്പ എന്ന കാട്ടാനയാണ് പട്ടണത്തിലിറങ്ങിയത്.

ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് മൂന്നാർ ടൗണിൽ പോസ്റ്റ് ഓഫിസ് കവലയിൽ പടയപ്പ എത്തിയത്. ഇവിടെ ഗ്രഹാംസ്‌ലാൻഡ് സ്വദേശി പാൽരാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.

പാൽരാജ് ചൊവ്വാഴ്ചയാണ് വിൽപനയ്ക്കായി പുതിയ സ്റ്റോക്ക് എടുത്തു വച്ചത്. 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ, 30 കിലോ മാമ്പഴം, 20 കിലോ മാതളം എന്നിവയാണ് ആന തിന്നു തീർത്തത്. ടൗണിൽ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ പിന്തിരിപ്പിച്ചത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാൽരാജ് പറയുന്നു.

Content Highlight: Wild Elephant ate about 180 kg of fruits from a Munnar retail fruit shop

 

  • Tags
  • elephant
  • forest
  • fruit shop
  • padayappa
  • palraj
  • wild animal munnar
Facebook
Twitter
Pinterest
WhatsApp

Most Popular

പഴക്കട അപ്പാടെ അകത്താക്കി പടയപ്പ, തിന്നു തീർത്തത് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങൾ

  മൂന്നാർ പട്ടണത്തിൽ കഴിഞ്ഞ രാത്രി നടന്ന മോഷണമാണ് വാർത്തകളിൽ നിറയുന്നത്. ഒരു പഴക്കട അപ്പാടെയാണ് ഒറ്റയടിക്ക് കാലിയായത്. ആള് ആരെന്ന് അറിഞ്ഞിട്ടും മോഷണ മുതൽ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പടയപ്പ എന്ന കാട്ടാനയാണ്...

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്

‍ ആന മസാജ് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. എന്നാല്‍ അത് നേരില്‍ കണ്ടാലോ?. ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു യുവതിയുടെ പുറം മസാജ്...

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

  ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം...

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം. ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത...