Home mollywood തുറന്നു പറഞ്ഞ് മോഹൻലാൽ...ശോഭന യോ മഞ്ജു വാര്യരോ മികച്ച നടി? 

തുറന്നു പറഞ്ഞ് മോഹൻലാൽ…ശോഭന യോ മഞ്ജു വാര്യരോ മികച്ച നടി? 

Shobhana or Manju Warrier is the best actress? Mohanlal answers

Facebook
Twitter
Pinterest
WhatsApp

എല്ലായ്പ്പോഴും മലയാളികൾ പറയുന്നതുപോലെ നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നടന വൈഭവം മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ.  ഒരു വിധം എല്ലാ നായികമാരുടേയും നായകനായി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച നടിമാരായ ശോഭന, മഞ്ജു വാര്യർ എന്നിവരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് ഒരഭിമുഖത്തിൽ പറഞ്ഞത് വൈറലാകുകയാണ്.

നടി ശോഭന  ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു.

തനിക്കൊപ്പം അന്‍പത്തിനാല് സിനിമകളില്‍ അഭിനയിച്ച ശോഭനയേയും ഏട്ട് സിനിമകളില്‍ അഭിനയിച്ച മഞ്ജുവിനെയും മുന്‍നിര്‍ത്തിയാണ് നടന്‍ സംസാരിച്ചത്. ശോഭന  എനിക്കൊപ്പം അന്‍പത്തി നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യര്‍ ഏഴോ ഏട്ടോ സിനിമകളിലും. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ പ്രയാസമാകും എന്നാണ് മോഹൻലാൽ പറയുന്നത്.

എങ്കിലും എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുകയെന്നും മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളുവെന്നും. ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ എറ്റവും മുന്‍പന്തിയില്‍ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രഥമ നിരയില്‍ വന്നേക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight:  Shobhana or Manju Warrier is the best actress? Mohanlal answers

 

Facebook
Twitter
Pinterest
WhatsApp

Most Popular

തുറന്നു പറഞ്ഞ് മോഹൻലാൽ…ശോഭന യോ മഞ്ജു വാര്യരോ മികച്ച നടി? 

എല്ലായ്പ്പോഴും മലയാളികൾ പറയുന്നതുപോലെ നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നടന വൈഭവം മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ.  ഒരു വിധം എല്ലാ നായികമാരുടേയും നായകനായി നിരവധി സിനിമകളിൽ അഭിനയിച്ച താരം...

പഴക്കട അപ്പാടെ അകത്താക്കി പടയപ്പ, തിന്നു തീർത്തത് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങൾ

  മൂന്നാർ പട്ടണത്തിൽ കഴിഞ്ഞ രാത്രി നടന്ന മോഷണമാണ് വാർത്തകളിൽ നിറയുന്നത്. ഒരു പഴക്കട അപ്പാടെയാണ് ഒറ്റയടിക്ക് കാലിയായത്. ആള് ആരെന്ന് അറിഞ്ഞിട്ടും മോഷണ മുതൽ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പടയപ്പ എന്ന കാട്ടാനയാണ്...

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്

‍ ആന മസാജ് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. എന്നാല്‍ അത് നേരില്‍ കണ്ടാലോ?. ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു യുവതിയുടെ പുറം മസാജ്...

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

  ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം...