ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ട് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലുമെല്ലാം അഭിനയിച്ചിരുന്നു താരം. കൈനിറയെ ചിത്രങ്ങളാണ് നിലവില്‍ പ്രിയാ വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
അഭിനയത്തിന് പുറമെ ഗായികയായും നടി തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും കന്നഡത്തിലുമെല്ലാം പ്രിയയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി എത്തുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.
പ്രിയാ വാര്യരുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും പ്രിയ എത്തിയിരുന്നു. 2019ലാണ് പ്രിയാ വാര്യരുടെ ആദ്യ ചിത്രമായ അഡാറ് ലവ് പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ അത്ര വിജയമായില്ലെങ്കിലും ചിത്രത്തിലെ പാട്ടുകളെല്ലാം തരംഗമായി മാറിയിരുന്നു. റൊമാന്റിക്ക് ചിത്രത്തിലെ ഗാനരംഗം ഹിറ്റായ ശേഷം സിനിമയ്ക്ക് വലിയ വലിയ ഹൈപ്പാണ് വന്നത്. അതേസമയം തെലുങ്കിലാണ് പ്രിയാ വാര്യരുടെ പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്. തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിതിന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രിയ നായികയായി എത്തുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പ്രിയാ വാര്യരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തനിക്ക് സംഭവിച്ച രസകരമായ അബദ്ധം പങ്കുവെച്ചാണ് പ്രിയാ വാര്യര്‍ എത്തിയത്. പ്രണയ രംഗത്തിനിടെ നായകന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന പ്രിയ ചാട്ടം പിഴച്ച് നിലത്ത് വീഴുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്ന് നടി വീണത് കണ്ട് അണിയറക്കാര്‍ ഓടിവരുന്നതും വീഡിയോയില്‍ കാണാം. എന്തെങ്കിലും പറ്റിയോ എന്ന ചോദ്യത്തിന് കുഴപ്പമില്ല എന്ന് പറഞ്ഞ് ഷൂട്ടിംഗ് തുടരാമെന്നും വീഡിയോയില്‍ പ്രിയ പറയുന്നു. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രകുല്‍ പ്രീതും നിതിന്റെ നായികയായി എത്തുന്നുണ്ട്. മലയാളത്തില്‍ അഡാറ് ലവിന് ശേഷം പ്രിയ വാര്യരുടെ സിനിമകള്‍ പുറത്തിറങ്ങിയിരുന്നില്ല. അടുത്തിടെയാണ് അനൂപ് മേനോന്റെ നായികയായുളള പ്രിയാ വാര്യരുടെ പുതിയ സിനിമ പ്രഖ്യാപിച്ചത്. കന്നഡത്തിലും വിഷ്ണുപ്രിയ എന്ന പ്രണയ ചിത്രം പ്രിയാ വാര്യരുടെതായി വരുന്നുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലെത്തിയത്.
Content Highlight: Priya Warrier falls to the ground on the set of a telugu movie, viral video