Home Tollywood കളിചിരിയുമായി ജൂനിയർ ചീരു, മകനെ പരിചയപ്പെടുത്തി മേഘ്ന

കളിചിരിയുമായി ജൂനിയർ ചീരു, മകനെ പരിചയപ്പെടുത്തി മേഘ്ന

Meghna introduces her son Jr. Cheeru 

Facebook
Twitter
Pinterest
WhatsApp

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

 

ന്റെ പ്രിയതമന്റെ ഏറ്റവും വലിയ പ്രണയസമ്മാനം ആരാധകർക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്. മകൻ ജൂനിയർ ചീരുവിന്റെ മുഖമാണ് താരം പുറത്തുവിട്ടത്. മനോഹരമായ വിഡിയോയിലൂടെയായിരുന്നു താരം കുഞ്ഞിനെ പരിചയപ്പെടുത്തിയത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്തും മേഘ്ന ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം’- മേഘ്ന കുറിച്ചു. ജൂനിയർ ചീരുവിന്റെ ചിരിയും കളിയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. കൂടാതെ ചിരഞ്ജീവി സർജയുടെ ചിത്രത്തിന് അരികെ നിൽക്കുന്ന മേഘ്നയുടേയും കുഞ്ഞിന്റേയും ചിത്രവും കാണാം. വിഡിയോ ആരാധകരുടെ മനം കവരുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായി വിടപറയുന്നത്. ആ സമയം നാലു മാസം ​ഗർഭിണിയായിരുന്നു മേഘ്ന. പ്രിയതമന്റെ വേർപാടിൽ തളരാതെ പിടിച്ചു നിന്ന മേഘ്ന ആരാധകരുടെ ഹൃദയത്തിൽ ഇടംനേടിയിരുന്നു. 2020 ഒക്ടോബറിലാണ് താരത്തിന് ആൺകുഞ്ഞ് പിറക്കുന്നത്.

Content Highlight: Meghna introduces her son Jr. Cheeru

Facebook
Twitter
Pinterest
WhatsApp

Most Popular

കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി മോദി

കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് മോദി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ്...

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...