ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് പങ്കുവച്ച കുറിപ്പും അതിന് സുപ്രിയ നൽകിയ രസകരമായ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം 2001 ഈഡൻ ഗാർഡൻസ് ആയിരിക്കാം. എന്നാൽ ഇത് ഒരു പരമ്പര മുഴുവനായി… ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്. ആസ്ട്രേലിയ, നിങ്ങൾ നന്നായി കളിച്ചു, എന്നാൽ നിങ്ങൾകക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. നൈപുണ്യവും അഭിനിവേശവും തികഞ്ഞ നിർഭയത്വവും! ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിയിരിക്കുന്നു,” എന്നാണ് പൃഥ്വി കുറിച്ചത്.
rthi
“ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ, രാവിലെ മുതൽ ടിവിയ്ക്ക് മുന്നിൽ ഇരിപ്പല്ലേ,” എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നൽകിയ കമന്റ്.
Content Highlight: Prithviraj posted on instagram about Indian cricket Victory and Supriya replied.