Home news കാറിനുള്ളിൽ അലങ്കാരവസ്തുക്കൾ കൊണ്ട് കാഴ്ച മറക്കുന്നതും നിയമവിരുദ്ധം

കാറിനുള്ളിൽ അലങ്കാരവസ്തുക്കൾ കൊണ്ട് കാഴ്ച മറക്കുന്നതും നിയമവിരുദ്ധം

It is illegal to hang ornaments inside a vehicle that obscure the driver's view

Facebook
Twitter
Pinterest
WhatsApp
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനത്തിനുള്ളിൽ അലങ്കാരവസ്തുക്കൾ തൂക്കുന്നത് നിയമവിരുദ്ധം. കാറുകൾക്കുള്ളിൽ അലങ്കാരവസ്തുക്കൾ തൂക്കിയിടുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു സർക്കാർ നിർദേശം നൽകിയത്.

മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയർവ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം  സ്ഥാനം പിടിക്കുക. അതു കൂടാതെ പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെയും വെക്കുന്നത് പതിവാണ്. അതും കുറ്റകരമാവും. കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.

കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശനനടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.

Content Highlight: It is illegal to hang ornaments inside a vehicle that obscure the driver’s view

  • Tags
  • car ornaments
  • drivers view
  • hanging ornaments
  • illegal
Facebook
Twitter
Pinterest
WhatsApp

Most Popular

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

Tradition
നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച്‌ എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള...