മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിലാൽ. എന്നാൽ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്മപര്‍വ്വം’ ചിത്രീകരണം ആരംഭിച്ചു. നസ്രിയയും ജ്യോതിർമയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
അടുത്തിടെയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. താരം തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യകൂടിയായ ജ്യോതിർമയി അഭിനയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. നസ്രിയയാണ് ചിത്രം നിർമിക്കുന്നത്. ഫഹദും നസ്രിയയുമായും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് അമൽ നീരദും ജ്യോതിർമയിയും. അമലിന്റെ ‘വരത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നസ്രിയയായിരുന്നു, ചിത്രത്തിലെ നായകൻ ഫഹദും. അഞ്ച് സുന്ദരികൾ, ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ട്രാൻസ് എന്നീ സിനിമകളിലെല്ലാം ഫഹദും അമൽ നീരദും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
View this post on Instagram
Content Highlight: Nazriya and Jothirmayi on new Mammootty movie set, Bheeshmaparvam